എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍: സംസ്ഥാന തല ഉദ്ഘാനം ഇന്ന്

കോഴിക്കോട്: ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍ എന്ന സന്ദേശവുമായി നടത്തുന്ന റമളാന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ബുധന്‍) കളമശ്ശേരിയില്‍ നടക്കും. വൈകീട്ട് 7 മണിക്ക് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖേന നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഇഫ്താര്‍ കിറ്റിന്റെ വിതരോത്ഘാടനം വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ നിര്‍വ്വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് ശഫീഖ് തങ്ങള്‍, നൗഫല്‍ കുട്ടമശ്ശേരി പ്രസംഗിക്കും. കാമ്പയിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന തല ക്വിസിന്റെ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. www.skssf.in എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനിച്ചിട്ടുള്ളത്.

Categories: News

About Author