ക്യാംപസ് വിങ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ക്യാംപസ് വിങ് ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ പഠനത്തിന്റെ സാധ്യതകളും പ്രവേശന പരീക്ഷയെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.മെയ് 23 ചൊവാഴ്ച ഉച്ചക്ക് 1.30നു കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖ അഭിഭാഷകരും നിയമ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ക്യാംപസ് വിങ്ങിന്റെ കീഴില്‍ പുതുതായി രൂപം കൊണ്ട് ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും ഇത്തരം ഓറിയന്റഷന്‍ ക്ലാസുകളും പ്രവേശന പരീക്ഷാ പരിശീലനവും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്കും 9895444103, 7034152858 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.