SKSSF ഖുര്‍ആന്‍ മെഗാ ക്വിസ്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഖുര്‍ആന്‍ മെഗാ ക്വിസ് സംഘടിപ്പിക്കും. 18 നും 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള വിഷ്വല്‍, ഇന്‍ഫര്‍മേഷന്‍, ശാസ്ത്രം, ചരിത്രം എന്നീ ഗാലറികളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. രണ്ട് പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം ഫൈനല്‍ റൗണ്ടിലാണ് വിജയികളെ തെരഞ്ഞെടുക്കുക. ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാര്‍ത്ഥിക്ക് സൗജന്യ ഉംറ യാത്രക്ക് അവസരം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 25 ന് മുമ്പായി www.skssf.in എന്ന വെബ്‌സൈറ്റിലോ 9895757751 എന്ന വാട്‌സപ്പ് നമ്പറിലേക്ക് പേര്, വിലാസം, വയസ്സ് എന്നിവ അയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരങ്ങള്‍ക്ക് എസ്.വി മുഹമ്മദലി, മുസ്തഫ ഹുദവി അരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും

 

  Register Now..!