എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് കോഴിക്കോട്

ഡോ. അലക്‌സാണ്ടര്‍ ജോക്കബ് മുഖ്യാതിഥി

കോഴിക്കോട്: ‘ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം മെയ് 18 ന് കോഴിക്കോട് നടക്കും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പരിപാടി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുന്‍ ഡി.ജി.പി ഡോ അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരിക്കും. പ്രമുഖ പണ്ഡിതന്മാരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനതല ഖുര്‍ആന്‍ ക്വിസ് മത്സരം, സകാത്ത് സെമിനാറുകള്‍, തസ്‌കിയത്ത് മീറ്റുകള്‍, ശാഖാ തലങ്ങളില്‍ ഖുര്‍ആന്‍ പാരായണ പരിശീലന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍ തുടങ്ങിയവ നടക്കും.

Categories: News

About Author