എസ്.കെ.എസ്.എസ്.എഫ്. സമ്മര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്: നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഒഴിവുകാലം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ്. ട്രന്റ് സ്റ്റേറ്റ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 10 ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ നടത്തുന്ന സമ്മര്‍ സ്‌കൂളിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന: സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. ട്രെന്റ് സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാന്‍ മരുതൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്‌രി തങ്ങള്‍ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം, ജാസ് അലിഹാജി, സംസം ബഷീര്‍ അലനല്ലൂര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, ടി.ടി. ഉസ്മാന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, ആരിഫ് ചങ്ങലീരി, അബുഉബൈദ് ഹുദവി, അഫ്‌സല്‍ വാഫി, ഹസ്സന്‍ വാഫി, കെ. മുഹമ്മദലി മാസ്റ്റര്‍ വടക്കുമണ്ണം, ആരിഫ് ഫൈസി തിരുവേഗപ്പുറ, കബീര്‍ അന്‍വരി നാട്ടുകല്‍, ഉബൈദ് മാസ്റ്റര്‍ ആക്കാട്, ശമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ആദര്‍ശം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ലേണ്‍ ടു ലേണ്‍, കരിയര്‍ പ്ലാനിംഗ്, മീഡിയ എജുക്കേഷന്‍, നമ്മുടെ ചരിത്രം, കണക്കിലെ കളികള്‍, സംഘബോധം, സ്‌പോക്കണ്‍ അറബിക്, ലൈഫ്‌സ്‌കില്‍, ടൈംമാനേജ്‌മെന്റ്, പെയ്ന്റിംഗ്, ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍, മലയാള സാഹിത്യം, ആരോഗ്യം, നാട്ടറിവുകള്‍, ഇസ്‌ലാമിക് പേഴ്‌സണാലിറ്റി, യുവര്‍ക്രിയേറ്റിവിറ്റി, പ്രകൃതി, കായികം, സൈബര്‍ലോകം; ചതിക്കുഴികള്‍ എന്നീ വിഷയങ്ങളില്‍ 10 ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ബാച്ചുകളായിട്ടാണ് ക്ലാസ്സുകള്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ഓഫീസുമായോ 9946 834 501 എന്ന നമ്പറിലോ ബന്ധപ്പെടുക.