ക്യാമ്പസ് വിംഗ് ‘തന്‍ഷ്വീത്2’ ഏപ്രില്‍ 8 ന്

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന
എക്‌സിക്യൂട്ടീവ് പഠന ക്യാമ്പ് ‘തന്‍ഷ്വീത് 2’ ഏപ്രില്‍ 8 ശനി മലപ്പുറം അറവങ്കരയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ 5 മണി വരെ നടക്കുന്ന ക്യാമ്പില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, ഇസ്ഹാഖ് ഹിളര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. സഹപാഠി പദ്ധതി, മേഖല ക്യാമ്പസ് സമ്മേളനം, ബിസ്മില്ലാ ഫ്രെഷേഴ്‌സ് മീറ്റ്, എസ്.ഐ.ടി, ക്യാമ്പസ് മസീറ2, തുടങ്ങിയ അജണ്ടകളില്‍ രൂപരേഖ തയ്യാറാക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ റഈസ്പി.സി അറിയിച്ചു.

Categories: events

About Author