ക്യാമ്പസുകളിലെ കഞ്ചാവ് ലോബി ; സര്‍ക്കാര്‍ ഇടപെടണം. എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്

മലപ്പുറം : ക്യാമ്പസുകളില്‍ വര്‍ദ്ധിച്ച് വരുന്ന കഞ്ചാവ് ലോബികളെ നിര്‍മാജനം ചെയ്യാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. നിയമ പഴുതുകളിലൂടെ മയക്കുമരുന്ന് സംഘങ്ങള്‍ രക്ഷപ്പെടുന്ന സാഹചര്യമാണു നിലവില്‍ ഉള്ളത്. നൂതന സമരങ്ങളെ മറയാക്കി പൊതുസ്വീകാര്യത നേടിയെടുക്കാന്‍ ഇത്തരം സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്. സമര കൂട്ടായമകളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷണ വിധേയമാക്കണം. ക്യാമ്പസുകളില്‍ വിദ്യാര്‍ഥി പങ്കാളിത്തത്തോട് കൂടിയുള്ള ആന്റി ഡ്രഗ് സ്‌ക്വാഡുകളും, നാര്‍ക്കോട്ടിക് സെല്‍ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ റിയാസ് വെളിമുക്ക് അധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട് ഉദ്ഘാടനം ചെയ്തു. ജൗഹര്‍ കാവനൂര്‍, നിസാം പുതുപ്പറമ്പ്, അസ്‌ലം തൃശൂര്‍, ജംഷീദ് രണ്ടത്താണി, അന്‍സിഫ് ചെറുവാടി, ഡോ. ഷാഫി മുഹമ്മദ് പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റഈസ് പിസി സ്വാഗതവും, ട്രഷറര്‍ അനീസ് സികെ നന്ദിയും പറഞ്ഞു.