താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ദത്തെടുക്കും എസ്.കെ.എസ്.എസ്.എഫ്

താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ദത്തെടുക്കും എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്കടിമപ്പെടുകയും വിവിധ റാക്കറ്റുകളുടെ ഭാഗമായി മാറുകയും ചെയ്യുന്ന സാഹചര്യം മേഖലയിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ മതബോധമുള്ള വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയാണ് വേണ്ടത്. ഇതിന് വേണ്ടി വിദ്യാര്‍ത്ഥികളെ പ്രത്യേകം ഇന്റര്‍വ്യൂ നടത്തി വിവിധ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ പഠനത്തിനും പ്രോത്സാഹനത്തിനും സംഘടന നേതൃത്വം നല്‍കും. താല്‍പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഈ പദ്ധതിയില്‍ പരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു.

Categories: District News, malappuram, News

About Author