ജലം=ജീവന്‍ എസ് കെ എസ് എസ് എഫ് പ്രചാരണത്തിന് ഇന്ന് തുടക്കം

പാലക്കാട്: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കുംകുടി വെള്ള ക്ഷാമത്തിലേക്കുംനീങ്ങുന്ന ഘട്ടത്തില്‍ ജല സംരക്ഷണ സന്ദേശവുമായിഎസ് കെ എസ് എസ് എഫ് നടത്തുന്ന പ്രചാരണത്തിന്ഇന്ന് (ശനി) തുടക്കമാവും. പാലക്കാട്കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനം മുന്‍ ഗവര്‍ണര്‍കെ. ശങ്കരനാരായണന്‍നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍അധ്യക്ഷത വഹിക്കും പ്രമുഖ പണ്ഡിതന്‍റഹ്മതുള്ള ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണം നടത്തും.സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ബി എല്‍ ബിജിത്ത്, പി കെ ഇമ്പിച്ചി കോയ തങ്ങള്‍, എ വി ഗോപിനാഥ്, സി കെ രവീന്ദ്രന്‍, അനീസ് മാസ്റ്റര്‍ ,കല്ലൂര്‍ ബാലന്‍, കെ പി എസ് പയ്യനെടം,താജുദ്ദീന്‍ മാസ്റ്റര്‍, സി മുഹമ്മദ് അലി ഫൈസി,ടി കെ മുഹമ്മദ് അലി ഫൈസി, വി എ സി കുട്ടി ഹാജിഎന്നിവര്‍ പ്രസംഗിക്കും. ജല ദുര്‍ വിനിയോഗത്തിനും മലിനീകരണത്തിനുമെതിരെബോധ വല്‍കരണം, ജല സ്രോതസ്സുകളുടെ സംരക്ഷണം,ശുദ്ധ ജല ക്ഷാമം അനു ഭവിക്കുന്നപ്രദേശങ്ങളില്‍ജലവിതരണം തുടങ്ങിയവയാണ്കാമ്പയിന്‍ കാലയളവില്‍നടപ്പിലാക്കുന്ന പദ്ധതികള്‍.ബോധ വല്‍കരണ ക്ലാസ്സുകള്‍,പൊതു ജനങ്ങള്‍ക്കായി ഗ്രൂപ്പ് ക്വിസ് മത്സരങ്ങള്‍, ലോക ജല ദിനമായമാര്‍ച്ച് 22 ന് ശാഖാ തല ബോധവല്‍കരണപരിപാടികള്‍ എന്നിവയും കാമ്പയിന്‍ കാലയളവില്‍ നടക്കും