അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമാവണം : ക്യാംപസ് വിംഗ്

കോഴിക്കോട് : സര്‍ഗ്ഗാത്മക ക്യാംപസുകള്‍ക്ക് അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിംഗ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ക്യാംപസ് മസീറ അഭിപ്രായപ്പെട്ടു. സ്വാശ്രയ കോളേജുകളില്‍ മാത്രമല്ല, ഗവണ്‍മന്റ് കോളേജുകളിലും സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാന്‍ അവസരങ്ങള്‍ ഇല്ലാതാവുന്ന സാഹചര്യങ്ങളെ, സഹിഷ്ണുത കൊണ്ട് നേരിടണമെന്നും ക്യാംപസ് വിംഗ് പ്രസ്താവിച്ചു.മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന നാഷണല്‍ ക്യാംപസ് കാളിനോട് അനുബന്ധിച്ച് നടന്ന ക്യാംപസ് പര്യടനത്തിന്റെ മലബാര്‍ മേഖലാ സമാപന സംഗമത്തില്‍സാദിഖ് ഫൈസി താനൂര്‍, ഷബിന്‍ മുഹമ്മദ്, റിയാസ് വെളിമുക്ക്, അമീറലി വാഫി സംസാരിച്ചു.