സംസ്ഥാന കൗണ്‍സില്‍ മാര്‍ച്ച് 11 ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് മാര്‍ച്ച് 11 ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 9 മണിവരെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘടനയുടെ പ്രവര്‍ത്തന പദ്ധതികളുടെ അവലോകനവും അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണവുമാണ് കൗണ്‍സിലില്‍ നടക്കുക. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ അറിയിച്ചു.

Categories: events

About Author