എസ്.കെ.എസ്.എസ്. എഫ് നാഷണല്‍ ക്യാംപസ് കാള്‍ പെരിന്തല്‍മണ്ണയില്‍.

എസ്.കെ.എസ്.എസ്. എഫ് നാഷണല്‍ ക്യാംപസ് കാള്‍ പെരിന്തല്‍മണ്ണയില്‍.

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ‘നാഷണല്‍ ക്യാംപസ് കാള്‍ ‘ മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും.ഇന്ത്യയിലെ വിവിധ കേന്ദ്രപ്രാദേശിക സര്‍വ്വകലശാലകളിലും, ടെക്‌നിക്കല്‍മെഡിക്കല്‍ സര്‍വ്വകലശാലകളിലും പഠിക്കുന്ന യു.ജി, പി.ജി, പി.എച്ച്.ഡി വിദ്യാര്‍ഥികളാണു ക്യാംപസ് കാളില്‍ പങ്കെടുക്കുക. പ്രമുഖര്‍ പങ്കെടുന്ന ആത്മീയ അക്കാദമിക് സെഷനുകള്‍നടക്കും.നാഷണല്‍ ക്യാംപസ് കാളിന്റെ രജിസ്‌ട്രേഷനു വേണ്ടി www.skssfcampuswing.com എന്ന ക്യാംപസ് വിംഗ് ഒഫിഷല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ജൗഹര്‍ കാവന്നൂര്‍, അസ്‌ലം, റഈസ് സംസാരിച്ചു.ക്യാംപസ് വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇസ്ഹഖ് ഖിളര്‍ സ്വാഗതവും ട്രഷറര്‍ റിയാസ് വെളിമുക്ക് നന്ദിയും പറഞ്ഞു.

Categories: events, News

About Author