പ്രവാചക സ്‌നേഹം നിറഞ്ഞൊഴുകി മധുരം മദീന

പ്രവാചക സ്‌നേഹം നിറഞ്ഞൊഴുകി മധുരം മദീന

മഞ്ചേരി: പ്രവാചക സ്‌നേഹം നിറഞ്ഞൊഴികിയ മധുരം മദീന പ്രാവച ക പ്രകീര്‍ത്തന പ്രോഗ്രാം വിശ്വാസി ഹൃദയങ്ങള്‍ക്ക് നവ്യാനുഭവമായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീന പാഷന്റെ ഭാഗമായി മഞ്ചേരി പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സ് മദ്ഹ്‌റസൂലിനു നവീനവും ചൈതന്യവത്തായതുമായ പുതിയ ഭാവം നല്‍കിയതാണ് വിശ്വാസികള്‍ക്ക് കൂടുതല്‍ ആസ്വാദ്യമാക്കി മാറ്റിയത്. പാരമ്പര്യ വഴികള്‍ക്ക് പുതുമയുടെ ഉടയാടകളണിഞ്ഞ് അരങ്ങേറിയ മധുരം മദീന മണിക്കൂറുകളോളം പ്രവാചകാനുരാഗികള്‍ക്ക് മദീനയുടെ നറുമണം അനുഭവിപ്പിച്ചു. അനുരാഗ ഗാന ശീലുകളും, പ്രകീര്‍ത്തന വചനങ്ങളും ഗസലുകളും, അറബി നശീദുകളും നിറഞ്ഞ് നിന്ന സദസ്സ് ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അമാനുല്ല റഹ്മാനി, എ.കെ.കെ മരക്കാര്‍, പ്രസംഗിച്ചു. സമദ് മുസ്‌ലിയാര്‍ വെട്ടിക്കാട്ടിരി, സുബൈര്‍ മുഹ്‌സിന്‍, യൂസുഫ് വല്ലാഞ്ചിറ, മുബാറക് എടവണ്ണപ്പാറ, നൂറുദ്ദീന്‍ യമാനി, സൈനുദ്ദീന്‍ ഒളവട്ടൂര്‍ സംബന്ധിച്ചു.

Categories: District News, malappuram

About Author

Related Articles