മദീനാ പാഷന്‍ പ്രൊഫൈല്‍ പിക് ക്രിയേറ്റര്‍ ലോഞ്ചിംങ് നിര്‍വ്വഹിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി സൈബര്‍ വിംഗ് സംസ്ഥാന സമിതി എല്ലാ ജില്ലകള്‍ക്കുമായി തയ്യാര്‍ ചെയ്ത പ്രൊഫൈല്‍ പിക് ക്രിയേറ്റര്‍ ലോഞ്ചിങ് നിര്‍വ്വഹിച്ചു. മജ്‌ലിസുന്നൂര്‍, അല്‍ ഔറാദ് വല്‍ മനാകിബ്, ഹജ്ജ് ഉംറ ഉള്‍പ്പടെ നിരവധി ആപ്ലിക്കേഷനുകള്‍ സൈബര്‍ വിംഗ് പുറത്തിറക്കിയിട്ടുണ്ട്.
കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ലോഞ്ചിങ് നിര്‍വ്വഹിച്ചു, സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്ഥഫ മുണ്ടുപ്പാറ, ഡോ. നാട്ടിക മുഹമ്മദ് അലി, ടി വി എം അഹമ്മദ് ദാരിമി,അബ്ദുല്‍ ബാസിത്, കരിം, ഷനീബ് തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന കണ്‍വീനര്‍ മുബാറക് എടവണ്ണപ്പാറ സ്വാഗതവും ഹസീബ് പുറക്കാട് നന്ദിയും പറഞ്ഞു.