പുത്തനുര്‍വ്വേകി കോയമ്പത്തൂരില്‍ എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍

പുത്തനുര്‍വ്വേകി കോയമ്പത്തൂരില്‍  എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍

കോയമ്പത്തൂര്‍: ജില്ലാ തലങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മദീനാ പാഷന്റെ ഭാഗമായി കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റി സുഗ്ണാപുരത്ത് നടത്തിയ പരിപാടി ശ്രദ്ധേയമായി. കോയമ്പത്തൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് മദീനാ പാഷന്‍ വേറിട്ട അനുഭവമായിമാറി. പാണക്കാട് സയ്യിദ് സാബഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാജാ മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, കുഞ്ഞാലന്‍ കുട്ടി ഫൈസി, എം.എച്ച് അബ്ദുല്‍ ഹസ്സന്‍ ബാഖവി, എന്‍.എ അബ്ദുല്‍ കരീം ഇംദാദി, കെ.എം. സുലൈമാന്‍, അബൂത്വാഹിര്‍ ഹസ്‌റത്ത് എന്നിവര്‍ പ്രസംഗിച്ചു. ശുഐബ് നിസാമി സ്വാഗതവും എം. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Categories: News

About Author

Related Articles