എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് മസീറക്ക് തുടക്കമായി

വയനാട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിംഗിന്റെ കീഴല്‍ മാര്‍ച്ച് 10,11,12 തിയ്യകളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന നാഷണല്‍ ക്യാമ്പസ് കാളിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന ക്യാമ്പസ് വിംഗ് കമ്മിറ്റി മുഴുവന്‍ ക്യാമ്പസുകളിലും പര്യടനം നടത്തുന്ന ക്യാമ്പസ് മസീറക്ക് വയനാട് മാനന്തവാടിയില്‍ തുടക്കമായി. ഫെബ്രുവരി 25 വരെയാണ് പര്യടനം.
പ്രചരണോദ്ഘാടനം ക്യാമ്പസ് വിംഗ് മുന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷിബിന്‍ മുഹമ്മദ് കോഴിക്കോട് നിര്‍വ്വഹിച്ചു. അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഹൈദരലി വാഫി, ക്യാമ്പസ് വിംഗ് സംസ്ഥാന റിയാസ് വെളിമുക്ക് സംസാരിച്ചു.

Categories: News

About Author