ത്വലബാവിംങ് സംസ്ഥാന നേതൃക്യാമ്പ് കാഞ്ഞിരപ്പുഴയില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംങ് സംസ്ഥാന നേതൃക്യാമ്പ് മാര്‍ച്ച് 2,3 തിയതികളില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ നടക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് ക്യാമ്പില്‍ രൂപം നല്‍കും. വിവിധ സെഷനുകളില്‍ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

യോഗത്തില്‍ ചെയര്‍മാന്‍ സി.പി ബാസിത്ത് ഹുദവി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഉവൈസ് പതിയാങ്കര, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, സലീം ദേളി, അനീസ് കൊട്ടത്തറ, ജുബൈര്‍ മീനങ്ങാടി, മുജ്തബ ആനക്കര, ഹബീബ് വരവൂര്‍, ഷാനവാസ് തൊടുപുഴ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Categories: News

About Author

Related Articles