എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന്‍ : പ്രവാചക കാവ്യ സദസ്സ് ശനിയാഴ്ച തിരൂരില്‍

കോഴിക്കോട്: മുഹമ്മദ് നബി (സ) കുടുംബ നീതിയുടെ പ്രകാശം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന തല പ്രവാചക കാവ്യ സദസ്സ് ഡിസംബര്‍ 31 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും . സംസ്ഥാന തല പ്രവാചക കാവ്യരചനാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവ രചയിതാക്കള്‍ അവതരിപ്പിക്കും.സി.മമ്മുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും

Categories: News

About Author