എസ് കെ എസ് എസ് എഫ് ലീഡേഴ്‌സ് കാരവന് ഇന്ന് തുടക്കം · ഓഫീസ് കിറ്റുകള്‍ പുറത്തിറക്കി

എസ് കെ എസ് എസ് എഫ് ലീഡേഴ്‌സ് കാരവന് ഇന്ന് തുടക്കം · ഓഫീസ് കിറ്റുകള്‍ പുറത്തിറക്കി

 

കോഴിക്കോട്:എസ് കെ എസ് എസ് എഫ് ജില്ല തലങ്ങളില്‍ നടത്തുന്ന മദീന പാഷന്റെമുന്നോടിയായി ഇന്ന് മുതല്‍സംസ്ഥാനത്തെ ക്ലസ്റ്റര്‍ തലങ്ങളില്‍ സംസ്ഥാന അഭാരവാഹികളുടെ നേതൃത്വത്തില്‍ ലീഡേഴ്‌സ് കാരവന്‍നടക്കും. ലീഡേഴ്‌സ് കാരവന്റെ ഭാഗമായിശാഖ,ക്ല്സ്റ്റര്‍ കമ്മിറ്റികള്‍ക്ക്തെയ്യാറാക്കിയ ഓഫിസ് കിറ്റുകള്‍ പുറത്തിറങ്ങി.സുന്നി യുവജന സംഘം സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിവിതരണോദ്ഘാടനംനിര്‍വ്വഹിച്ചു.റശീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. മുസ്തഫ മൂണ്ടുപാറ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മഹ്മൂദ് സഅദി,നാസര്‍ ഫൈസി കൂടത്തായി,സലീം എടക്കര,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ പി എം അശ്‌റഫ്, സലാം ഫറൂഖ്, ഫൈസല്‍ ഫൈസി മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു. മുപ്പത് ടീമുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ക്ലസ്റ്റര്‍ തലങ്ങളില്‍ നടത്തുന്ന ലീഡേഴ്‌സ് കാരവന്‍ ജനുവരി ഒന്നിന് സമാപിക്കും. സോഷ്യല്‍സര്‍വ്വേ, മദീന പാഷന്‍ പദ്ധതി സമര്‍പ്പണം,സത്യധാര കാമ്പയിന്‍,കര്‍മ്മനിധി സമാഹരണം, ക്ലസ്റ്റര്‍ ശാഖഅദാലത്ത് തുടങ്ങിയവ ഓരോ കേന്ദ്രങ്ങളില്‍ നടക്കും

Categories: News

About Author