സംസ്ഥാന തല പ്രവാചക കാവ്യരചനാ മത്സരം

കോഴിക്കോട്: എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ പ്രവാചക കാവ്യ രചനാ മത്സരം നടത്തും .പ്രവാചക ജീവിതത്തേയും പ്രവാചക സ്‌നേഹത്തേയും അവലംബമാക്കി നടത്തുന്ന രചനാ മത്സരത്തില്‍ പ്രായ ഭേതമന്യേ എല്ലാ വര്‍ക്കും പങ്കെടുക്കാം .സൃഷ്ടികള്‍ ഡിസംബര്‍ 25 ന് മുമ്പായി സെളൈേെമലേ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവ ഡിസംബര്‍ 31 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന പ്രവാചക കാവ്യ സദസ്സില്‍ സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കാന്‍ രചയിതാക്കള്‍ക്ക് അവസരം നല്‍കും.

Categories: News

About Author