സംഘശക്തി വിളിച്ചോതി അന്തമാനില്‍ എസ് കെ എസ് എസ് എഫ് സമ്മേളനം

സംഘശക്തി വിളിച്ചോതി അന്തമാനില്‍  എസ് കെ എസ് എസ് എഫ് സമ്മേളനം

വിമ്പര്‍ ലിഗഞ്ച്: ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് അന്തമാന്‍ ദ്വീപില്‍ സമസ്തയുടെ സംഘശക്തി വിളിച്ചോതി എസ് കെ എസ് എസ് എഫ് അന്തമാന്‍ സംസ്ഥാന കമ്മിറ്റി ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച ത്രിദിന മഹാസമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സമസ്തയുടെ കീഴിലുള്ള മഹല്ല് മദ്രസ സ്ഥാപന ഭാരവാഹികളുടെയും പണ്ഡിതരുടേയും പൗരപ്രമുഖരുടേയും കാര്‍മികത്വത്തിലായിരുന്നു സമ്മേള ന പരിപാടികള്‍ നടന്നത്. കേരളത്തില്‍ നിന്നെത്തിയ നേതാക്കളെ പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ജാഥയായിട്ടാണ് സമ്മേള ന വേദിയിലെത്തിച്ചത്. സമ്മേളനം എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു . അന്തമാന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സുലൈമാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ടഗടടഎ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ , സമസ്ത ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് , ശമീര്‍ ദാരിമി കൊല്ലം ,യു പി മുഹമ്മദലി അല്‍ ഖാസിമി പ്രസംഗിച്ചു. അന്തമാന്‍ സുന്നി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് സാഹിബ് , ജനറല്‍ സെക്രട്ടറി വി എം സൈനുദ്ദീന്‍ ഹാജി, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ,റൈഞ്ച് ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി , റൗളത്തുല്‍ ഉലും അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുസ്സമദ് ഫൈസി , ഖാലിദ് വിമ്പര്‍ ലിഗഞ്ച്, എം ടി ഹുസൈന്‍ , റഫീഖ് ഖാസിമി , പി നസറുദ്ദീന്‍ സ്റ്റുവര്‍ട്ട് ഗഞ്ച് , ടി ഹുസൈന്‍, വാഹിദ് സമാന്‍ ഫൈസി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു. സെളൈ അന്തമാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ആശുപത്രികള്‍ക്കുള്ള സൗജന്യ വീല്‍ ചെയറിന്റെ വിതരണോദ്ഘാടനം ഡോ. സുലൈമാന് നല്‍കി സത്താര്‍ പന്തലൂരും നിര്‍വ്വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ , സെളൈ എന്നിവയുടെ സംസ്ഥാന കണ്‍വെന്‍ഷനും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Categories: News

About Author