എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍: മേഖല സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

കോഴിക്കോട്: മദീനാ പാഷന്‍, ക്ലസ്റ്റര്‍ അദാലത്ത്, സോഷ്യല്‍സര്‍വേ, സത്യധാര കാമ്പയിന്‍, കര്‍മനിധി തുടങ്ങിയ ബഹുമുഖ കര്‍മപദ്ധതികളുമായി 2016 ഡിസംബര്‍ 27,28,29,31 2017 ജനുവരി 1 തിയ്യതികളിലായിസംസ്ഥാനകമ്മിറ്റി നടത്തുന്നലീഡേഴ്‌സ് കാരവന്റെ ഭാഗമായുള്ള മേഖലാസാരഥി സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം. കോഴിക്കോട്, വയനാട്, കൊടക് ജില്ലകളിലെ മേഖല ക്ലസ്റ്റര്‍ പ്രസിഡണ്ട് സെക്രട്ടറിമാരുടെസംഗമം ഇന്ന് രാവിലെ 10 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതംഓഡിറ്റോറിയത്തിലുംദക്ഷിണ കന്നട, കാസര്‍കോഡ്, കണ്ണൂര്‍ജില്ലകളിലെ സാരഥിസംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട്പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണല്‍ഓഡിറ്റോറിയത്തിലും മലപ്പുറംജില്ലയിലെ സാരഥിസംഗമം നാളെ രാവിലെ 10 മണിക്ക് മലപ്പുറംസുന്നിമഹല്‍ഓഡിറ്റോറിയത്തിലുംതൃശ്ശൂര്‍ പാലക്കാട്ജില്ലകളിലെ സാരഥിസംഗമം മേലെ പട്ടാമ്പി മദ്‌റസഓഡിറ്റോറിയത്തിലും നടക്കുന്നതാണ്. ദക്ഷിണകേരള ജില്ലകളുടെ സംഗമം 26ന് ആലപ്പുഴ ഇസ്‌ലാമിക് സെന്ററിലും വെച്ച് നടക്കുന്നതാണ്. യാത്രാസംബന്ധമായ മുഴുവന്‍ കാര്യങ്ങളും സംഗമത്തില്‍വിശദീകരിക്കുകയും മുഴുവന്‍ സര്‍ക്കുലറുകളുംരേഖകളും സാരഥികള്‍ക്ക് കൈമാറ്റംചെയ്യപ്പെടുന്നതുമാണ്. ഏറെ പ്രാധാന്യമുള്ള ഈ സംഗമത്തില്‍ജില്ലാ ഭാരവാഹികളും മേഖല ക്ലസ്റ്റര്‍ പ്രസിഡണ്ട് സെക്രട്ടറിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.

Categories: News

About Author