ഏകസിവില്‍കോഡ് നവംബര്‍ നാല് ഒപ്പ് ശേഖരണ ദിനമായി ആചരിക്കുക: സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നടത്തുന്ന ഒപ്പ് ശേഖരണം വന്‍വിജയമാക്കാന്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയും മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗവുമായ  പ്രൊ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അഭ്യര്‍ഥിച്ചു. ഇതിനായി അടുത്ത വെള്ളിയാഴ്ച ഒപ്പ് ശേഖരണ ദിനമായി ആചരിക്കണം. സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തകര്‍ വീടുകള്‍, അങ്ങാടികള്‍, ആരാധാനലയങ്ങള്‍ തുടങ്ങിയ കേന്ദ്രീകരിച്ച്  നിശ്ചിത ഫോറത്തില്‍ പേരും വിലാസവും സഹിതം ഒപ്പുകള്‍ ശേഖരിക്കണം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ശരീഅത്തിനെ നിരാകരിക്കുന്നതുമായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ നീക്കം ആവശ്യമാണെന്നും അതില്‍ നിന്നും മാറിനില്‍ക്കുന്നത് ഫാസിസ്റ്റുകള്‍ക്ക് സഹായകമാകുമെന്നും ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.

Download Form

Categories: News