കോഴിക്കോട് ജില്ലാ സമ്മേളനം മദീന പാഷന്‍ പ്രഖ്യാപിച്ചു. മനുഷ്യ ജാലിക പുവ്വാട്ട് പറമ്പില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ മദീന പാഷന്‍ ഡിസംബര്‍ 29, 30, 31 തിയ്യതികളില്‍ നാദാപുരത്തും, മനുഷ്യ ജാലിക ജനുവരി 26 ന് പുവ്വാട്ട് പറമ്പിലും നടക്കും. കൊയിലാണ്ടി പാറപള്ളിയില്‍ നടന്ന പ്രഖ്യാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായി. സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, അഷ്‌റഫ് മൗലവി വാണിമേല്‍, റഷീദ് ഫൈസി വെളളായിക്കോട്, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, മിദ്‌ലാജ് താമരശേരി, അബ്ദുസ്സലാം ഫറോക്ക്, ജാബിര്‍ കൈതപ്പൊയില്‍, പി.ടി മുഹമ്മദ് ഓമശ്ശേരി, ശുഹൈബ് ദാരിമി കൊയിലാണ്ടി, നിസാം ഓമശ്ശേരി, മൂസ ഹാജി കുട്ടോത്ത്, ഗഫൂര്‍ മുണ്ടുപാറ, അന്‍വര്‍ നല്ലളം, അന്‍സാര്‍ കൊല്ലം, ജുനൈദ് പാറപ്പള്ളി, അനസ് മാടാക്കര പ്രസംഗിച്ചു. ജില്ല സെക്രട്ടറി ഒ.പി അഷ്‌റഫ് സ്വാഗതവും വര്‍ക്കിങ്ങ് സെക്രട്ടറി നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു.