കൊലപാതങ്ങളും ഹര്‍ത്താലുകളും: മാനവ സാക്ഷി ഉണരണം: മനീഷ

കോഴിക്കോട്: കേവലമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും ഹര്‍ത്താലുകളും വര്‍ത്തമാന കേരളത്തെ അതിഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരി വിഭാഗമായ മനീഷ അഭിപ്രായപ്പെട്ടു. പത്രങ്ങളും രാഷ്ട്രീയ നേതാക്കളും കായിക മത്സരങ്ങള്‍ കാണുന്ന ലാഘവത്തോടെ കാണുകയും കണക്കെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. സാക്ഷരവും പ്രബുദ്ധവും എന്ന് പേരുകേട്ട കേരളത്തിന് ഇത് അങ്ങേയറ്റം അഭമാനകരമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനെതിരെ മാനവ സാക്ഷി ഉണരുകയും സമാധാന ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യേണ്ടിയിരിക്കുന്നു. യോഗത്തില്‍ ഡോ. ജാബിര്‍ ഹുദവി അധ്യക്ഷനായി