വിഖായ ദിനം

എസ് കെ എസ് എസ് എഫ് സഹചാരി സെന്ററുകളുടെ സംസ്ഥാന തല ഉദ്ഘാടനം പെരുമണ്ണയില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
എസ് കെ എസ് എസ് എഫ് സഹചാരി സെന്ററുകളുടെ സംസ്ഥാന തല ഉദ്ഘാടനം പെരുമണ്ണയില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധവിഭാഗമായ വിഖായയുടെ വാര്‍ഷിക സേവന ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വിഖായ ദിനത്തിന്റെ ഭാഗമായി ഇന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറ്റിഎഴുപത് കേന്ദ്രങ്ങളില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ആതുര സേവന മേഖലയില്‍ വിവിധ പദ്ധതികള്‍ സഹചാരി സെന്ററിലൂടെ നിര്‍ധന രോഗികള്‍ക്ക് ലഭ്യമാക്കും. സഹചാരി സെന്ററുകളുടെ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് പെരുമണ്ണയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണംനടത്തി. ടി പി സുബൈര്‍ മാസ്റ്റര്‍, ടി വി സി സമദ് ഫൈസി, ആ ര്‍ വി അബ്ദുസ്സലീം, ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അഷ്‌റഫ്, ഡോ.അമീറലി, സലാം ഫറൂഖ്, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ വട്ടോളി, ടി പി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍, ദിനേശ് പെരമണ്ണ, വി പി മുഹമ്മദ് മാസ്റ്റര്‍, കുമ്മങ്ങല്‍ മുഹമ്മദ്, നിസാം ഓമശ്ശേരി,ശാജി പുത്തലത്ത്, പി എം കെതങ്ങള്‍, എം പി അബ്ദുറഹിമാന്‍ ഹാജി,പി എ അബ്ദുറഹിമാന്‍, ഇ ടി ഫൈസല്‍ ഹസനി, ശിഹാബ് മണക്കടവ്, സ്വഫ്‌വാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാഫിള് റിഷാദ് ഖിറാഅത്ത് നടത്തി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും പി പി കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

: