എസ്.കെ.എസ്.എസ്.എഫ് പ്രഭാഷക ശില്‍പശാല ഒക്ടോബര്‍ 27 ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സ്പീകേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന രണ്ടാമത് പ്രഭാഷക ശില്‍പശാല ഒക്ടോബര്‍ 27 ന് മലപ്പുറം സുന്നി മഹലില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ശില്‍പശാലയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ക്ലാസിന് നേതൃത്വം നല്‍കും. 15 വയസ്സിന് മുകളിലുള്ള സംഘടന പ്രവര്‍ത്തകരും അനുഭാവികളുമാണ് ശില്‍പശാലയില്‍ പങ്കെടുക്കേണ്ടത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായും (http://speakersforum.skssf.in/) എസ്.എം.എസ് വഴിയും (9895757751) നടത്താവുന്നതാണ്. വിവരങ്ങള്‍ക്ക് 9847574149, 9846581224, 9961655395. യോഗത്തില്‍ അഹ്മദ് ഫൈസി കക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ഫൈസി പാലക്കാട്, മുഹമ്മദ് റഹ്മാനി തരുവണ, ആര്‍.വി അബ്ദുസലീം, ഫൈസല്‍ ഫൈസി മടവൂര്‍, യു.കെ.എം. ബശീര്‍ മൗലവി, ജഅ്ഫര്‍ യമാനി ലക്ഷദ്വീപ് എന്നിവര്‍ പ്രസംഗിച്ചു.