എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ഖാഫില കൂടുതൽ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു

എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ഖാഫില കൂടുതൽ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു

img_448255506088036-1

കോഴിക്കോട്: മഹല്ല് സമ്പർക്കത്തിലൂടെ ധാർമിക പ്രചാരണം ലക്ഷ്യമാക്കുന്ന ഇബാദ് ഖാഫില സംസ്കരണ സഞ്ചാരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള കർമ രേഖക്ക്  പൊന്നാനിയിൽ നടന്ന സ്റ്റേറ്റ് ലീഡേഴ്സ് സമ്മിറ്റ് അന്തിമ രൂപം നൽകി.  ഓരോ മഹല്ലിലും ഇരുപത്തി നാല് മണിക്കൂർ ചെലവിടുന്ന സംഘം ഗൃഹ സമ്പർക്കം, തസ്കിയ, ടീനേജ് കാമ്പസ്, ഫാമിലി ക്ലസ്റ്റർ, കൗൺസലിങ്, തർബിയ തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക ബോധവൽകരണത്തിന് നേതൃത്വം നൽകും. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  ഇബാദ് ജനറൽ കൺവീനർ ആസിഫ് ദാരിമി പുളിക്കൽ അധ്യക്ഷനായി. ഹിജ്റ കാലിക വായന, പാഠം ഒന്ന് അദബുൻ, കർമപഥം, സത്യപാത, ടീം ബിൽഡിംഗ്, പാനൽ ഡിസ്കഷൻ, ലെറ്റ്സ് സ്റ്റാർട്ട് സെഷനുകൾക്ക് ഡോ. സാലിം ഫൈസി കൊളത്തൂർ, അബ്ദുൽ ജലീൽ റഹ് മാനി വാണിയ ന്നൂർ, സയ്യിദ് ശിഹാബുദ്ദീൻ ജിഫ് രി വല്ലപ്പുഴ, ബശീർ ബാഖവി ഒളവട്ടൂർ, ടി.വി .സി . അബ്ദുസമദ് ഫൈസി, റഫീഖ്‌ ചെന്നൈ, കെ.ടി.കെ.ഇഖ്ബാൽ, ഹസൻ ദാരിമി കണ്ണൂർ, സിദ്ദീഖ് ഫൈസി തൃശൂർ, മുഹമ്മദലി മാസ്റ്റർ പനങ്ങാങ്ങര, മുഹമ്മദ് നിലമ്പൂർ, അബ്ദുല്ല ദാരിമി കാസർഗോഡ്, സി.ടി.അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, സാജിഹു ശമീർ അസ്ഹരി, ഉമറുൽ ഫാറൂഖ് കരിപ്പൂർ, അബ്ദുറസാഖ് പൊന്നാനി നേതൃത്വം നൽകി.  മലേഷ്യയിലേക്ക്  പോകുന്ന ഇബാദ് പ്ലാനിംഗ് സെൽ മെമ്പർമാരായ കെ.എം.ശരീഫ്, അഹമ്മദുണ്ണി കാളാച്ചാൽ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഇബാദ് ചെയർമാൻസയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമാപന സന്ദേശം നൽകി. ഇബാദ് മലപ്പുറം ജില്ലാ ഖാഫില സഞ്ചാരം എട്ട് ഏരിയകളിൽ ഏഴു മുതൽ തുടങ്ങും.

Categories: News

About Author

Related Articles