എസ്.കെ.എസ്.എസ്.എഫ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്; സ്വാഗതസംഗമായി

2016 സെപ്തംബര്‍ 15 തൊടുപുഴയില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തുന്നു.

2016 സെപ്തംബര്‍ 15 തൊടുപുഴയില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തുന്നു.

തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2016 സെപ്തംബര്‍ 15 ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാര്‍ കുന്നം, ഇ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കെബിര്‍ റഷാദി, അബ്ദുല്‍ ജലീല്‍ ഫൈസി, ഷറഫുദ്ദീന്‍ തങ്ങള്‍ എരണാംകുളം, നവാസ് പാനൂര്‍, അബ്ദുല്ല കുണ്ടറ, പരീത് എരണാംകുളം (രക്ഷാധികാരികള്‍). അബ്ദുല്ല തങ്ങള്‍ ദാരിമി അല്‍ ഹൈദ്രോസി (ചെയര്‍മാന്‍). ഇസ്മാഈല്‍ മൗലവി പാലമല, മുഹമ്മദ് ആഷിഖ് അലി കോട്ടയം, ഹനീഫ് കാശിഫി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, ഹാഷിം ബാഖവി, ഹസിം മുഹമ്മദ് തിരുവനന്തപുരം, എം.എ. നവാബ് ആലപ്പുഴ, പി.എസ്. ജബ്ബാര്‍, ലിയാസ് പി.എ കോട്ടയം, അബ്ദുല്‍ കരീം മൗലവി വണ്ണപ്പുറം, കെ.ബി അബ്ദുല്‍ അസീസ്, അഷ്‌റഫ് അഷ്‌റഫി, സലീം അന്‍വരി (വൈസ് ചെയര്‍മാന്‍). അബ്ദുല്‍ റഹ്മാന്‍ സഅദി (ജന. കണ്‍വീനര്‍), ഫൈസല്‍ കെ.എം. എരണാംകുളം, ബിജു മുസ്ഥഫ പത്തനംതിട്ട, അന്‍ഷാദ് കുറ്റിയാനി, സഹല്‍ പി.എം, ഷിഹാബുദ്ദീന്‍ വെള്ളിയാമറ്റം, റാഫി റഹ്മാന്‍ കൊല്ലം, അബ്ദുല്ല ഇസ്‌ലാമി എരണാംകുളം, നിസാര്‍ മൗലവി മലങ്കര, വി.എച്ച് നൗഫല്‍ കുട്ടമ്മശ്ശേരി, അബ്ദുല്‍ റഷീദ് ഉടുബന്നൂര്‍, മിത്‌ലാജ് വണ്ണപുരം (കണ്‍വീനര്‍മാര്‍), പരീകുട്ടിഹാജി വണ്ണപുരം ട്രഷറര്‍, എന്നിവര്‍ സ്വാഗത സംഘകമ്മിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത പ്രവര്‍ത്തക സംഗമം ഇടുക്കി ജില്ല ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ഉസ്താദ് ഹൈദറൂസ് മുസ്‌ലിയാര്‍ കുന്നം ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ മൗലവി പാലമല അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍.എസ് മൗലവി തിരുവമ്പാടി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഓര്‍ഗനൈസര്‍ പി.സി ഉമ്മര്‍ മൗലവി വയനാട് സമസ്ത വന്നവഴി വിഷയത്തില്‍ ക്ലാസെടുത്തു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വിവിധ നേതാക്കള്‍ പങ്കെടുത്തു.

Categories: News, slider

About Author