സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നടത്തി

സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ നടത്തി

കോഴിക്കോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നൂറ്റി എഴുപത് കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തി. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരിപാടി നടന്നു. ഫാഷിസത്തിനും ഭീകരതക്കുമെതിരെ ശക്തമായ മുദ്രാവാക്യമുയര്‍ത്തി നടന്ന പരിപാടികളില്‍ ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പങ്കെടുത്തു. ഫ്രീഡം സ്‌ക്വയറില്‍ നടന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞ ശ്രദ്ധേയമായിരുന്നു. വിദ്വേഷത്തിന്റെ കനലുകള്‍ കെടുത്തി സ്‌നേഹ സൗഹൃദത്തിന്റെ കോട്ടകെട്ടി രാഷ്ട്ര ശില്‍പികളെ സ്വപ്‌നത്തിനൊപ്പം ഈ ധര്‍മപടയണിയുടെ കൊടിപിടിച്ച് യശസ്സുള്ള ഇന്ത്യക്കായി സമാധാന പുലരികള്‍ക്കായി അവസാന ശ്വാസം വരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഫ്രീഡംസ്‌ക്വയര്‍ പ്രതിജ്ഞയെടുത്തത്. വിവിധ കേന്ദ്രങ്ങളില്‍ മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരു ംഅഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Categories: News

About Author