വിഖായ ജില്ലാ ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന പരിശീലനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാതല ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് മടവൂരില്‍ വെച്ച് നടക്കും. വിഖായ ജില്ലാ സമിതി അംഗങ്ങള്‍, മേഖലാ സമിതി അംഗങ്ങള്‍, വിഖായ ചുമതലയുള്ള മേഖലാ കമ്മിറ്റി അംഗം എന്നിവരാണ് ക്യാമ്പില്‍ പ ങ്കെടുക്കേണ്ട പ്രതിനിധികള്‍. വിവിധ സെഷനുകളില്‍ ട്രോമ കെയര്‍, പാലിയേറ്റീവ് കെയര്‍, മയ്യിത്ത് സംസ്‌കരണം ആത്മീയം, സംഘനട, സഹചാരി റിലീഫ് സെല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രസ്തുത രംഗത്തെ പ്രമുഖര്‍ ക്ലാസെടുക്കും.

Categories: District News, events

About Author