മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

മതത്തിന്റെ  ആന്തരിക  ചൈതന്യമറിയാത്തവരാണ്  വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

. സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക് കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം . ഹൈന്ദവ ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ തിരിച്ചറിഞ്ഞതല്ല . ഋഷിശ്രേഷ്ടന്മാർ പറഞ്ഞു തന്ന മാനവിക ദര്ശനങ്ങൾ ഫാഷിസം ദുർവ്യാഖ്യാനം ചെയ്യുന്നു. ഇന്ത്യൻ ബഹുസ്വരതക്ക് നേരെയുയർന്ന വെല്ലുവിളികളെ നാം തിരിച്ചറിയണം.. എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ പഴയന്നൂർ മേഖല സ്വീകരണ സമ്മേളനത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
എസ് കെ ജെ എം പഴയന്നൂർ മേഖലാ പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ അൻവരി സ്വാഗത ഭാഷണം നടത്തിയ സ്വീകരണ സമ്മേളനത്തിന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹീം അൻവരി പാഴയന്നൂർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഇ വേണുഗോപാല മേനോൻ ഉൽഘാടനം ചെയ്തു എസ് കെ എസ് എസ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സദസ്സിനു ഭാരതീയം ചരിത്ര സ്‌മൃതി യാത്രയെ പരിചയപ്പെടുത്തി എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്ത സദസ്സിൽ സെന്റ് ഡൊമനിക് ചർച് വികാരി റവ .ഫാ.നിബിൻ തളിയതു,ഡോ .സരിൻ ഐ എ എസ് ,മാധ്യമ പ്രവർത്തകൻ ശശിധരൻ മാസ്റ്റർ ,എൻ എസ് അബ്‌ദുറഹ്‌മാൻ ഹാജി,വി എസ് കാസിം ഹാജി ,മുഹമ്മദ് കുട്ടി ഹാജി,സി എസ് അബ്‌ദുറഹ്‌മാൻ,മുഹമ്മദ് ശരീഫ്,ഷമീർ,ഉബൈദ്,ജില്ലാ സൈബർ വിങ് കൺവീനർ നൗഫൽ ,സത്താർ ദാരിമി,ഷാഹിദ് കോയ തങ്ങൾ,അഡ്വക്കറ്റ് ഹാഫിസ് അബൂബക്കർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭർ സംബന്ധിച്ച ചടങ്ങിന് അബ്‌ദുൾ മജീദ് ഫൈസി നന്ദി പ്രകാശിപ്പിച്ചു

Categories: District News

About Author