സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുന്നതിന് നടപടിക്രമങ്ങള്‍ എളുപ്പമാക്കുക: എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ്

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രീമെട്രിക്ക്, പോസ്റ്റ്‌മെട്രിക്ക് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ ദുസ്സഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. അവ ലഘൂകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാറുകള്‍ എത്രയും പെട്ടന്ന് കൈകൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. കാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്ലാഹി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇസ്ഹാഖ് ഖിലര്‍ പ്രമേയം അവതരിപ്പിച്ചു. അബ്ദുല്‍ ഖയ്യൂം, സാജിദ് തിരൂര്‍, റിയാസ്, റാഷിദ് വേലാടന്‍ അസ്‌ലം എന്നിവര്‍ സംസാരിച്ചു.