ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്‌ ഉജ്വല സ്വീകരണം നൽകി

ഭാരതീയം ചരിത്ര  സ്‌മൃതി   യാത്രക്ക് ദേശമംഗലത്‌  ഉജ്വല സ്വീകരണം  നൽകി

ദേശമംഗലം; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്തു ഉജ്വല സ്വീകരണം നൽകി മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയിൽ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ജാഥയെ ദേശമംഗലത്തു നൂറുകണക്കിന് യുവാക്കളുടെ അകമ്പടിയോടെ ദേശമംഗലം പൗരാവലി എം എൽ എ യു ആർ പ്രദീപ്ന്റെ നേതൃത്വത്തിൽ സ്വീകരണ സമ്മേളന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് ദേശമംഗലം ജി വി എച് എസ് സ്‌കൂളിൽ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ സാഹിബ് ഉൽഘാടനം നിർവഹിച്ചു സംഘാടക സമിതി ചെയർമാൻ യു ആർ പ്രദീപ് എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ വർക്കിങ്ങ് ചെയർമാൻ ടി എസ് മമ്മി സാഹിബ് ആമുഖ ഭാഷണം നടത്തി സലാം പാറക്കൽ സ്വാഗതമാശംസിച്ചു സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചോലികൊടുത്തു
ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം ഭാരതീയം യാത്രയെ പരിചയപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഭാരതീയം യാത്രക്ക് ആശംസ അർപ്പിക്കാൻ എത്തിയിരുന്നു

Categories: District News

About Author