ഭാരതീയം ചരിത്ര സമൃതി യാത്രക്ക് നാളെ തുടക്കം

ഭാരതീയം ചരിത്ര സമൃതി  യാത്രക്ക് നാളെ തുടക്കം

തൃശൂര്‍: തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരെ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്‍രയും നായകത്വത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സമൃതി യാത്ര നാളെ ഉച്ചക്ക് 2 മണിക്ക് ഗുരുവായൂരില്‍ നിന്ന് ആരംഭിക്കും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് 6:30 ന് എടക്കഴിയൂരില്‍ സ്വീകരണമൊരുക്കും. ഓരോ ദിവസവും രണ്ട് കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണമൊരുക്കുന്നത്. 10 ബുധനാഴ്ച വടക്കാഞ്ചേരി, പെരുമ്പിലാവ്, 11 വ്യാഴാഴ്ച തൃശൂര്‍, നാട്ടിക, 12 വെള്ളിയാഴ്ച മാള, പാലപ്പിള്ളി, 13 ശനിയാഴ്ച പഴയന്നൂര്‍, ദേശമംഗലം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം 14 ഞായറാഴ്ച കൈപ്പമംഗലം മൂന്നുപീടികയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടിഎം ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഫാദര്‍ മാര്‍ റാഫേല്‍ തട്ടില്‍ , മന്ത്രി വി എസ് സുനില്‍കുമാര്‍, എസ് എം കെ തങ്ങള്‍, എം എം മുഹ്‌യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, പി ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, വി ടി ബല്‍റാം എം എല്‍ എ, അനില്‍ അക്കരെ എം എല്‍ എ, ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ, യു ആര്‍ പ്രദീപ് എം എല്‍ എ, മുരളി പെരുനെല്ലി എം എല്‍ എ, വി ആര്‍സുനില്‍ കുമാര്‍ എം എല്‍ എ, വി കെ ഇബ്രാഹീം കുഞ്ഞ് എം എല്‍ എ, സത്താര്‍ പന്തല്ലൂര്‍, ആലങ്കോട് ലീലാ കൃഷ്ണന്‍, പി വി കൃഷ്ണന്‍ നായര്‍, പി സുരേന്ദ്രന്‍, പി സജീവന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അറിയിച്ചു.

Categories: District News, Thissur

About Author