തീവ്രവാദ പ്രചരണം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ജാഗ്രതയോടെയാവണം: സൈബര്‍ വിങ്ങ്

ഐസിന്റെതുള്‍പ്പടെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ആകൃഷ്ടരാവുന്നു എന്നരീതിയിലുള്ള വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതായും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നവമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടല്‍ കൂടുതല്‍ ജാഗ്രതയോടെയാവണമെന്നും എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് സംസ്ഥാന സമിതി അഭിപ്രായെപ്പട്ടു. വര്‍ഗീയത വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മമ്മൂട്ടി മാസ്റ്റര്‍ തരുവണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാലിഹ് ഒറ്റപ്പാലം, അബ്ദുല്‍ ബാസിത് അസ്അദി ചുണ്ട, ശനീബ് വാഫി പൊന്നാനി, മുഹമ്മദ് ഉമ്മര്‍ എറണാകുളം, തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കണ്‍വീനര്‍ മുബാറക് എടവണ്ണപ്പാറ സ്വാഗതവും ഹസീബ് പുറക്കാട് നന്ദിയും പറഞ്ഞു.

Categories: News

About Author

Related Articles