എസ് കെ എസ് എസ് എഫ് ഇന്റര്‍കോണ്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) താനൂര്‍ ഇസ്‌ലാഹ് എച്ച്.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍കോണ്‍ 2016 ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ട്രിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ട്, ജന. സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി, മേഖല പ്രസിഡണ്ട് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ തെരെഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന ഇന്റര്‍കോണ്‍ ഞായര്‍ വൈകുന്നേരം നാലിന് സമാപിക്കും. പ്രാസ്ഥാനികം, അല്‍ ഇഹ്‌സാന്‍, ഡൈനാമിക് ലീഡര്‍ഷിപ്പ്, ഓഫീസ് ഡോക്യുമെന്റ്‌സ് ആന്‍ഡ് മെയ്ന്റനന്‍സ്, ഇഫക്ടീവ് മീറ്റിംഗ്, ഡെലിഗേറ്റ്‌സ് പാര്‍ലമെന്റ്, പ്രൊജക്ട് ബ്രീഫിംഗ്, മജ്‌ലിസുന്നൂര്‍ എന്നീ സെഷനുകളിലായി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം മരക്കാര്‍ ഫൈസി നിറമരുതൂര്‍, എസ്.വി. മുഹമ്മദ് അലി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, സാലിം ഫൈസി കൊളത്തൂര്‍, ഡോ. ബശീര്‍ പനങ്ങാങ്ങര, എന്നിവര്‍ സംബന്ധിക്കും.

Categories: events

About Author