സ്വാതന്ത്ര്യദിനത്തില്‍ എസ് കെ എസ് എസ് എഫ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും

കോഴിക്കോട്: ഈ വര്‍ഷത്തെസ്വാതന്ത്രദിനത്തില്‍ എസ് കെ എസ് എസ് എഫ് മേഖലതലത്തില്‍ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കാന്‍സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരമാനിച്ചു. പൗര സ്വാതന്ത്ര്യം ഹനിക്കപ്പെടുകയുംവര്‍ഗ്ഗീയവിധ്വംസക പ്രവര്‍ത്തനങ്ങള്‍ഭീതിപടര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നൂറ്റി എഴുപത്മേഖലകളില്‍വൈകീട്ട് 4 മണിക്ക് പ്രതിജ്ഞയും പ്രഭാഷണവും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഡോ.സുബൈര്‍ ഹുദവി, കെ മമ്മുട്ടി നിസാമി തരുവണ, കുഞ്ഞാലന്‍ കുട്ടി ഫൈസി ഓമശ്ശേരി, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മ്മദ് ഫൈസി കക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ ജാബിര്‍ ഹുദവി, കെ എം ആസിഫ് ദാരിമി പുളിക്കല്‍,ആര്‍ എം സുബുലുസ്സലാം വടകര, ശഹീര്‍ വിപി പാപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവുംവര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയുംപറഞ്ഞു.