എസ് കെ എസ് എസ് എഫ് ഇന്റര്‍കോണ്‍ : ഫണ്ട് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജൂലൈ 23,24 തിയ്യതികളില്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നടക്കുന്ന ഇന്റര്‍കോണിന്റെ ഫണ്ട്ഉദ് ഘാടനംപാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, വ്യവസായ പ്രമുഖന്‍ തച്ചന്‍കുന്നന്‍ മൊയ്തീന്‍ കുട്ടിയില്‍ നിന്ന് തുക സ്വീകരിച്ച്ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലുര്‍, വര്‍ക്കിംഗ് സെക്രട്ടറിറശീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറഹീം ചുഴലി, പി എം റഫീഖ് അഹമ്മദ്, വി കെ ഹാറൂണ്‍ റശീദ്,അഹ്മ്മദ് ഫൈസി കക്കാട്, സയ്യിദ് ഫഖ്‌റുദ്ദിന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ് തുടങ്ങിയവര്‍ സംബന്ധിച്ചു. 23 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 24 ന് ഞായറാഴ്ച വൈകീട്ട് 4 മണി വരെ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് സെക്രട്ടറി, ട്രഷറര്‍, മേഖല പ്രസിഡന്റ്ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് സംബന്ധിക്കുന്നത്.

 എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി താനൂരില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍കോണിന്റെ ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി താനൂരില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍കോണിന്റെ ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു