എസ് കെ എസ് എസ് എഫ് സംസ്ഥാന നേതൃപരിശീലന ക്യാമ്പ് താനൂരില്‍

കോഴിക്കോട്: എസ് കെഎസ് എസ് എഫ് സംസ്ഥാന നേതൃപരിശീലന ക്യാമ്പ് ജൂലൈ 23,24 തിയ്യതികളില്‍ മലപ്പുറം താനൂര്‍ ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളേജില്‍ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് സെക്രട്ടറി, ട്രഷറര്‍, മേഖലപ്രസിഡന്റ്, ജനറല്‍സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന നാനൂറ് പ്രതിനിധികള്‍ രണ്ട് ദിവസത്തെ ക്യാമ്പില്‍ സംബന്ധിക്കും. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്യാമ്പില്‍ എത്തിച്ചേരും.