ഖുർആൻ ടാലെന്റ്റ്‌ ടെസ്റ്റ്‌ – ചോദ്യോത്തരങ്ങൾ – Updated

‘സഹനംസമരം സമര്‍പ്പണം’
എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ 2016
ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ്.

(Broken Links Fixed)

[button link=”http://www.skssf.in/wp-content/uploads/2016/06/quran-quiz.pdf” icon=”Select a Icon” side=”left” target=”” color=”b70900″ textcolor=”ffffff”]Download as PDF[/button]

[button link=”http://www.skssf.in/wp-content/uploads/2016/06/quran-quiz-1.rtf” icon=”Select a Icon” side=”left” target=”” color=”b70900″ textcolor=”ffffff”]Download Word File[/button]

 

 

സൂറത്തുല്‍ കഹ്ഫ്

1) വെള്ളിയാഴ്ച ദിവസം പാരായണം ചെയ്യല്‍ സുന്നത്താണെന്ന് നബി(സ) പഠിപ്പിച്ച അദ്ധ്യായം?
സൂറത്തുല്‍ കഹ്ഫ്.

2) ദുല്‍ഖര്‍നൈനിയുടെ ചരിത്രം വിശദീകരിക്കുന്ന ഖുര്‍ആനിലെ അദ്ധ്യായം?
സൂറത്തുല്‍ കഹ്ഫ്.

3) ദജ്ജാലില്‍ നിന്ന് രക്ഷനേടാന്‍ പ്രവാചകന്‍(സ) മനപാഠമാക്കാന്‍ നിര്‍ദേശിച്ച കഹ്ഫ് അദ്ധ്യായത്തിലെ സൂക്തങ്ങള്‍ ഏവ?
ആദ്യ പത്ത് സൂക്തങ്ങള്‍.

4) ചന്ദ്രമാസ കലണ്ടര്‍ പ്രകാരം ഗുഹാവാസികള്‍ ഗുഹയില്‍ താമസിച്ച വര്‍ഷം?
മുന്നൂറ്റി ഒമ്പത് വര്‍ഷം.

5) സൂറത്തുല്‍ കഹ്ഫില്‍ പറയപ്പെട്ട പ്രവാചകന്മാരുടെ നാമങ്ങള്‍ ഏവ?
മൂസ(അ)

7) ഖിള്ര്‍ (അ) പുനര്‍നിര്‍മിച്ച മതില്‍കെട്ട് ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
പട്ടണത്തിലെ രണ്ടു അനാഥരായ കുട്ടികളുടേത്.

8) സൂറത്തുല്‍ കഹ്ഫില്‍ പരാമര്‍ശിക്കപ്പട്ട നായയുടെ നാമം?
ഖിത്മീര്‍.

9) കടലില്‍ സഞ്ചരിച്ചിരുന്ന നിര്‍ധനരായ ആളുകളുടെ കപ്പല്‍ തകര്‍ക്കാന്‍ ഖിള്ര്‍(അ) മിനെ പ്രേരിപ്പിച്ചതെന്ത്?
പിന്നില്‍ വരുന്ന കപ്പല്‍ കൊള്ളക്കാരനായ രാജാവില്‍ നിന്ന് സുരക്ഷ നല്‍കാന്‍.

10) ഞങ്ങള്‍ അള്‌ളാഹുവിനെയല്ലാതെ ആരാധിക്കുകയില്ലെന്ന് ഗുഹാനിവാസികള്‍ പ്രഖ്യാപിച്ചത് ഏത് രാജാവിനോടായിരുന്നു?
ദഖ്‌യാനൂസ്.

11) ഗുഹാമുഖത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തപ്പെട്ട ഫലകത്തിന്റെ പേര്?
റഖീം

12) ഗുഹാനിവാസികളുടെ എണ്ണം എത്രയായിരുന്നു?
7 യുവാക്കള്‍.( പ്രഭലമായത്)

13) ഗുഹയുടെ പ്രത്യേകത എന്തായിരുന്നു?
ഒരുനേരത്തും അതില്‍ വെയില്‍ പ്രവേശിക്കുകയില്ല(ഉദിക്കുന്ന സമയത്ത് അവരെ വിട്ട് വലത്തോട്ടും വൈകുന്നേരം ഇടത്തോട്ടും തെന്നി മാറും).

14) വരുന്ന കാലത്ത് ഏത് കാര്യവും ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇന്‍ശാഅള്ളാഹ് എന്ന് പറയണമെന്നതിലേക്ക സൂചന നല്‍കുന്ന സൂറത്തുല്‍ കഹ്ഫിലെ സൂക്തം?
23,24.
15) സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന 10 ജീവികളില്‍ പ്രവാചകന്‍(സ) പറഞ്ഞ നായ ഏതാണ്?
ഗുഹാനിവാസികള്‍ക്ക് കാവലിരുന്ന നായ.

16) ഗുഹാവാസിയായ നായക്ക് പ്രവാചകന്‍(സ) നല്‍കിയ വാഗ്ദാനമെന്ത്?
സ്വര്‍ഗ പ്രവേശനം.

17) ഖുര്‍ആനിന്റെ ആദ്യ പകുതിയിലെ അവസാന പദം?
സൂറത്തുല്‍ കഹ്ഫിലെ وليتلطف  എന്ന പദം.

18) മൂസ(അ) ഖിള്ര്‍(അ) ന്റെ കൂടെ യാത്ര ചെയ്തതിന്റെ പിന്നിലുള്ള അള്ളാഹുവിന്റെ ലക്ഷ്യമെന്തായിരുന്നു?
താനാണ് ഏറ്റവും അറിവുള്ളവനെന്ന് പറഞ്ഞ മൂസാ(അ)നബിക്ക് തന്നേക്കാള്‍ അറിവുള്ളവര്‍ ഭൂമിയുലെണ്ടെന്ന് അറിയിക്കാനായിരുന്നു.
19) മൂസ(അ) യൂശഅ്(അ) കയ്യില്‍ സൂക്ഷിച്ചിരുന്ന മീന്‍ പാറക്കുമുകളില്‍ മറന്ന് വെക്കാനുള്ള കാരണമെന്തായിരുന്നു?
തന്നേക്കാള്‍ അറിവുള്ള പണ്ഡിതന്‍ വസിച്ചിരുന്നത് അവിടെയായിരുന്നു.

20) അതിന്ത്രീയ ജ്ഞാനം അള്ളാഹുവിങ്കല്‍ നിന്ന് കരസ്ഥമാക്കിയ ആപണ്ഡിതന്‍ ആരായിരുന്നു?
ഖിള്ര്‍(അ).

21) യഅ്ജൂജ്, മഅ്ജൂജില്‍ നിന്നും സംരക്ഷണം ലഭിക്കാനുള്ള മതില്‍കെട്ട് നിര്‍മിച്ച രാജാവ് ആരായിരുന്നു?
ദുല്‍ഖര്‍നൈന്‍.

22) ‘ഗുഹ’ എന്ന അര്‍ത്ഥം വരുന്ന ഖുര്‍ആനിലെ അദ്ധ്യായം തുടങ്ങുന്നെത് ഏത് വചനം കൊണ്ടാണ്?

الحمد لله.

23) ചന്ദ്രമാസക്കലണ്ടറും, സൗരമാസക്കലണ്ടറും തമ്മില്‍ വരുന്ന ദിവസ വിത്യാസം എത്ര?
സൗരക്കലണ്ടറിലെ ഒരു നൂറ്റാണ്ട് ചന്ദ്രമാസക്കലണ്ടറിലെ ഒരു നൂറ്റാണ്ടും 3 വര്‍ഷവും.

24) ദഖ് യാനൂസ് രാജാവ് ഒരു നിലക്കും അവര്‍ക്ക് ജീവിത സ്വാതന്ത്രം നല്‍കില്ലെന്നുറച്ചപ്പോള്‍ അവരുടെ തീരുമാനമെന്തായിരുന്നു ?
ഗുഹയില്‍ ഒളിഞ്ഞിരിക്കുക( അതാണ് ഗുഹാനിവാസികള്‍).

25) നീണ്ട മൂന്ന നൂറ്റാണ്ട് കാലം അവരെ അള്ളാഹു ഗുഹയില്‍ ഉറക്കുന്നതിലുള്ള യുക്തി എന്തായിരുന്നു?
മരണാനന്തരം ഒരുപുനര്‍ ജീവിതമുണ്ടെന്ന് നിഷേധികളായ അന്നത്തെ ജനതക്കുള്‌ള ഒരു ദൃഷ്ടാന്തമായിരുന്നു.

26) ഖുറൈശി പ്രമുഖര്‍ നിന്റെ മുന്നിലിരിക്കുന്ന പാവങ്ങളെ പുറത്താക്കിയാല്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂവെന്ന് നമ്പിയോട് പറഞ്ഞപ്പോള്‍ അള്ളാഹു ഇറക്കിയ അല്‍ കഹ്ഫിലെ സൂക്തം?
28.
27) وساءت مرتفقا وحسنت مرتفقا എന്നതിലെ  مرتفقا എന്ന പദം കൊണ്ടുദ്ദേശിക്കുന്നതെന്ത്
1.സ്വര്‍ഗം,2.നരകം.

28) ആദം നബി(അ)ന് സൂജ്ജൂദ് ചെയ്യാന്‍ അള്ളാഹൂ കല്‍പിച്ചപ്പോള്‍ അഹങ്കാരത്താല്‍ വിസമ്മതിച്ചതാര്?
ഇബ്‌ലീസ്.

സൂറത്തുല്‍ മുല്‍ക്

29. സൂര്യന്‍ നിശ്ചിത കാലത്തിന് ശേഷം നശിക്കുമെന്നതിനെ സൂചിപ്പിക്കുന്ന ആയത്ത്?
36:38

30. സൂറത്തുല്‍ മുല്‍കിലെ അവസാന സൂക്തം ഓതിയ ശേഷം ചൊല്ലല്‍ സുന്നത്തുള്ള ദിക്ര്‍?
الله رب العالمين (മൂന്ന് തവണ)

31. സൂറത്തുല്‍ മുല്‍ക് നിത്യവും രാത്രി ഓതിയാലുള്ള പ്രതിഫലം എന്ത്?
ഖബ്ര്‍ ശിക്ഷയില്‍ നിന്ന് ഒഴി വാകും

32. യാതൊരുവിധ ഏറ്റക്കുറച്ചിലുമില്ലാതെ 7 ആകാശങ്ങളെ അടുക്കുകളായി അല്ലാഹു സൃഷ്ടിച്ചെന്ന് പ്രസ്താവിക്കുന്ന സൂറത്തുല്‍ മുല്‍കിലെ സൂക്തം?
സൂറത്തുല്‍ മുല്‍ക് : 3

33. സൂറത്തുല്‍ മുല്‍കില്‍ മാത്രം 3 തവണ പരാമര്‍ശിക്കപ്പെട്ട നരകത്തിന്റെ നാമം?

سعير
(5,10,11,സൂക്തങ്ങള്‍)

34. സൂറത്തുല്‍ മുല്‍ക് 5ാം സൂക്തം അല്ലാഹു ആകാശത്ത് നക്ഷത്രങ്ങളെ സംവിധാനിച്ചതിനെ കുറിച്ച് പ്രതിപാദിക്കുന്നു. എത്രാമത്തിലെ ആകാശത്തിലാണിത്?
ഒന്നാനാകാശം

35. സൂറത്തുല്‍ മുല്‍കിന്റെ മറ്റുനാമങ്ങള്‍?
വാഖിയ, മുന്‍ജിയ

36. യാസീന്‍, തബാറക, നൂര്‍, കഹ്ഫ് എന്നീ സൂറത്തുകളില്‍ ത്വിവാലുല്‍ മുഫസ്സലില്‍ പെട്ട സൂറത്ത് ഏത്?
മുല്‍ക്

37. മുല്‍ക് സൂറത്തില്‍ പറയപ്പെട്ട മസ്വാബീഹ് അഥവാ വിളക്കുകള്‍ കൊണ്ടുള്ള ഉദ്ദേശമെന്ത്?
നക്ഷത്രങ്ങള്‍

38. ഏത് സൂറത്തിന് ശേഷമാണ് ഈ സൂറത്ത് അവതരിച്ചത്?
സൂറത്ത് ത്തൂര്‍

39. 30 സൂക്തങ്ങളടങ്ങിയ മുല്‍ക് സൂറത്തില്‍ എത്ര കലിമത്തുകള്‍ ഉണ്ട്?
330 കലിമത്തുകള്‍

സൂറത്തുന്നൂര്‍

40. വ്യഭിചാര ശിക്ഷയെകുറിച്ച് പറയുന്നത് ഏത് സൂറത്തിലാണ്?
സൂറ ത്തുന്നൂര്‍(2)

41. ആഴക്കടലിലെ അന്ധകാരത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറത്ത് നൂറിലെ ആയത്ത്?
40 ാം ആയത്ത്

42. ആഇശ(റ)ക്കെതിരെ നിരപരാധിത്വം തെളിയിക്കാന്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക സൂക്തം?
നൂര്‍: 11-26

43. ആഇശ(റ) നെതിരെ കള്ളക്കഥ മെനഞ്ഞുണ്ടാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മുനാഫിഖ്?
അബ്ദുല്ലാഹി ബ്‌നു ഉബയ്യുബ്‌നു സലൂല്‍

44. വ്യഭിചാരക്കുറ്റം ആരോപിക്കുകയും 4 സാക്ഷികളാല്‍ തെളിയിക്കപ്പെടാതിരിക്കുകയും ചെയ്താല്‍ കുറ്റം ആരോപിച്ചവന് ഖുര്‍ആന്‍ വിധിക്കുന്ന ശിക്ഷ?
100 അടി (നൂര്‍:2)
45. ഭാര്യയെ ഭര്‍ത്താവ് വ്യഭിചാരോപണം നടത്തുകയും സാക്ഷികളില്ലാതിരിക്കകുയം ചെയ്താല്‍ അവര്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ലിആന്‍. ഇത് വിശദീകരിക്കുന്ന ആയത്തുകള്‍?
സൂറത്തുന്നൂര്‍ 6 മുതല്‍ 10 വരെ

46. ആഇശ (റ) യൈാടൊപ്പം ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്ന സ്വഹാബി?
സ്വഫ്‌വാനുബ്‌നു മുഅത്വല്‍

47. ദാഹിച്ചവശനായി മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്ന പഥികന്‍ വെള്ളമായി കരുതുന്ന മരീചികയെ അല്ലാഹു എന്തിനോടാണ് ഉപമിച്ചത്?
സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങളെ (ആപ്രവര്‍ത്തനം കൊണ്ട് ഉപാകരമില്ല)

48. എല്ലാ ജീവജാലങ്ങീെളയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പ്രസ്താവിക്കുന്ന സൂറത്തുന്നൂറിലെ സൂക്തം?
والله خلق كل دابة من الماء സൂറത്തുന്നൂര്‍(45)
49. ഏത് യുദ്ധത്തിലാണ് ആഇശ(റ) യുടെ മാല നഷ്ടപ്പെട്ടത്?
ബനുല്‍ മുസ്ത്വലഖ് യുദ്ധം

50. മാലനഷ്ടപ്പെട്ട ആഇശ(റ) യെ മക്കയിലെത്തിച്ച സ്വഹാബി?
സ്വഫ് വാനുബ്‌നു മുഅത്വല്‍(റ)

51. നൂര്‍ സൂറത്തിലെ ഏറ്റവും സുപ്രധാന വിഷയം?
വ്യഭിചാരം, വ്യഭിചാരാരോപണം, ആഇശ(റ) യുടെ നിരപരാദിത്വം

52. ആഇശ(റ) യുദ്ധത്തില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ വെകാനുള്ള കാരണമെന്തായിരുന്നു?
ആഇശ(റ) യുടെ മാല നഷ്ടപ്പെട്ടതിനാല്‍

53. നൂര്‍ സൂറത്തില്‍ നൂര്‍ എന്ന പദം എത്ര തവണ വന്നിട്ടുണ്ട്?
7 തവണ

54. അല്ലാഹു 7 ആകാശങ്ങളുടെയും ഭൂമികളുടെയും പ്രകാശമാണെന്ന് പ്രസ്താവിക്കുന്ന സൂക്തം?
നൂര്‍: 35

55. നൂര്‍ 31 ാം ആയത്ത് ഏത് വിഷയമാണ് കൈകാര്യം ചെയ്യുന്നത്?
സ്ത്രീ വസ്ത്രധാരണ(സൂക്തത്തിലെ സുപ്രധാന 3 വിഷയങ്ങളില്‍ ഒന്ന്)

യാസീന്‍

56. ഓരോ ദിവസവും പ്രഭാതത്തില്‍ ഈ സൂറത്ത് ഓതിയാല്‍ ആ ദിവസത്തെ ആവശ്യങ്ങള്‍ വീടുമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു. സൂറത്ത് ഏത്?
യാസീന്‍

57. മരണാസന്നരുടെ സന്നിധിയില്‍ ഓതാന്‍ കല്‍പിക്കപ്പെട്ട സൂറത്ത്?
യാസീന്‍

58. ഖുര്‍ആനിലെ 36ാം അധ്യായമായ സൂറ യാസീനിനെ, മനുഷ്യശരീരത്തിലെ ഏത് അവയവമായിട്ടാണ് പരിചയപ്പെടുത്തുന്നത്?
ഹൃദയം

59. അസ്ഹാബുല്‍ ഖര്‍യ എന്നതിലെ ഖര്‍യ എന്ന പദം ഏത് ഗ്രാമത്തിലേക്കാണ് ചുണ്ടുന്നത്?
അന്‍ത്വാകിയ( മധ്യതുര്‍ക്കിയുടെ തെക്കെ അറ്റം)

60. ഗ്രാമത്തില്‍ വന്ന രണ്ട് ദൂതര്‍ക്ക് കൈതാങ്ങായി വന്ന നിവാസി ആരായിരുന്നു?
ഹബീബുന്നജ്ജാര്‍

61. സൂര്യനും ചന്ദ്രനും അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ദൈവീക സൂക്തം?
യാസീന്‍: 38,39

62. സ്വര്‍ഗവാസികള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന സന്ദേശം?

سلام قول من رب الرحيم

63. പച്ചമരങ്ങള്‍ ഉരസി അതില്‍നിന്ന് തീ പുറപ്പെടീക്കാന്‍ സാധിക്കുമെന്ന പ്രാപഞ്ചിക സത്യം വെളിപെടുത്തുന്ന യാസീനിലെ സൂക്തം?
80

64. പകലിനെ രാത്രിയില്‍ നിന്നും ഊരിയെടുത്ത് ഭൂമിയില്‍ ഇരുട്ടും വെളിച്ചവും കൊണ്ടുവരുന്നവന്‍ അല്ലാഹുവാണെന്ന സത്യം വിളിച്ചോതുന്ന സൂക്തം?
യാസീന്‍:37

65. യാസീനില്‍ പറയപ്പെട്ട പഴ, മര വര്‍ഗങ്ങള്‍?
ഈത്തപന, മുന്തിരി, ഈന്തക്കുല

66. യാസീനില്‍ പറയപ്പെട്ട മനുഷ്യാവയവങ്ങള്‍?
കണ്ണ്, വായ, കൈ, കഴുത്ത്,താടിയെല്ല്,കാല്‍

67. സൂറത്ത് യാസീനില്‍ ‘ആയത്ത്’ എന്ന പദം എത്രതവണ വന്നിട്ടുണ്ട്?
4 തവണ
68. നബി തങ്ങള്‍ അല്ലാഹുവിന്റെ റസൂലാണന്ന് വ്യക്തമാക്കുന്ന സൂക്തം?
സൂറത്ത് യാസീന്‍ 3-6

69. മുഹമ്മദേ, നീ അല്ലാഹുവിന്റെ റസൂലോ, ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവനോ അല്ലെന്ന് മുശ്‌രികുകള്‍ പറഞ്ഞപ്പോള്‍ അവതരിച്ച സൂറത്ത്?
യാസീന്‍

70. യാസീനില്‍ പ്രതിപാദിക്കപ്പെട്ട സംഖ്യകള്‍?
2,3

71. യാസീനില്‍ പറയപ്പെട്ട ആകാശത്തിലെ വസ്തുക്കള്‍?
സൂര്യന്‍, ചന്ദ്രന്‍, ഭ്രമണപഥം

72. യാസീന്‍ സൂറത്തിലെ എത്രാം ആയത്തിലാണ് സകത യുള്ളത്?
52 ാം ആയത്ത്

73. യാസീന്‍ സൂറത്തില്‍ വന്ന വാഹനം?
കപ്പല്‍

74. സൂറത്ത് യാസീനില്‍ എത്ര ഫര്‍ണിച്ചറുകളുടെ നാമമുണ്ട്?
ചാരുകസേര

75. ഈന്തക്കുലയുടെ പഴയ തണ്ടുപൊലെയെന്ന് ഖുര്‍ആന്‍ ഉപമപ്പെടുത്തിയത് എന്തിനെയാണ്?
ചന്ദ്രന്‍

76. അന്‍ത്വാഖിയ എന്ന ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര്‍?
ശംഊന്‍, യോഹന്ന, ബോലിസ്

77. അന്‍ത്വാകിയ ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര്‍ ഏത് നബിയുടേതായിരുന്നു?
ഈസാ നബി (ഹവാരിയ്യൂന്‍ ഗോത്രത്തില്‍ നിന്ന്)

78. ഇസ്‌റാഫീല്‍ ്(്അ) കാഹളത്തിലൂതുമെന്ന് മാ യ്ന്‍ളുറൂന ഇല്ലാ സൈഹതന്‍ എന്ന ആയത്ത് സൂചിപ്പിക്കുന്നു. ഇത് എത്രാമത്തെ ഊത്താണ്?
ഒന്നാമത്തേത്

79. രണ്ടാം ഊത്തിന് ശേഷം ലോകത്തിന് സംഭവിക്കുന്ന മാറ്റമെന്ത്?
ജനങ്ങള്‍ ഖബ്‌റില്‍ നിന്നെഴുന്നേറ്റ് നാഥനിലേക്ക് മടങ്ങും

80. ഖൂര്‍ആന്‍ കാവ്യമല്ലെന്ന് സ്ഥിതീകരിക്കുന്ന യാസീന്‍ സൂക്തം?
യാസീന്‍ 69
QUR’AN GENERAL QUETIONS
1.ഖുര്‍ആനിന്റെ അവതരണ തുടക്കം എവിടെ?
മക്കയിലെ ഹിറാഗുഹയില്‍

2.അവതരണത്തിന്റെ രണ്ട് ഘട്ടങ്ങള്‍
1. ലൗഹുല്‍ മഹ്ഫുളില്‍ നിന്ന് ഒന്നാനാകാശത്തേക്ക്
2. ഒന്നാനാകാശത്ത് നിന്ന് ഭൂമിയിലേക്ക്

3.ഖുര്‍ആന്‍ അവതരണം ആരംഭിച്ച ക്രിസ്തു വര്‍ഷം?
ക്രിസ്തു വര്‍ഷം 610 ല്‍

4.ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?
യമാമ യുദ്ധം

5.ഖുര്‍ആന്‍ ജുസുഉകളായി തിരിച്ചത് ആരുടെ കാലത്താണ്?
ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലത്ത്

6.ഖുര്‍ആനിലെ സുറത്തുകള്‍ക്ക് പേര് നല്‍കിയതാര്?
അല്ലാഹു

7.ഖുര്‍ആന്‍ പാരായണ വിദഗ്ദരുടെ തലവന്‍ എന്നറിയപ്പെടുന്ന സ്വഹാബി?
ഉബയ്യ്ബ്‌നു കഅ്ബ്(റ)

8.ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത?
ഭനബിയുടെ പത്‌നി ഹഫ്‌സ്വ(റ)

9.ഖുര്‍ആനിന് ശേഷം ഏറ്റവും പ്രമാണമായി അംഗീകരിക്കപ്പെടുന്ന ഗ്രന്ഥം?
സ്വഹീഹുല്‍ ബുഖാരി

10.ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ത്ഥം?
വായിക്കപ്പെടുന്നത്.

11.ആദ്യമായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയതാര്?
മുഹമ്മദ് നബി(സ്വ)

12.ആദ്യമായി ഖുര്‍ആനിലെ ആയത്തുകള്‍ എണ്ണിയതാര്?
ആഇശ (റ)

13.നബി(സ്വ)യില്‍ നിന്ന് ആദ്യമായി ഖുര്‍ആന്‍ കേട്ട വ്യക്തി?
ഖദീജ ബീവി(റ)

14.ശഹ്‌റുല്‍ ഖുര്‍ആന്‍(ഖുര്‍ആനിന്റെ മാസം) ഏതാണ്?
റമളാന്‍

15.മുസ്ഹഫ് എന്ന് ആദ്യം നാമകരണം ചെയ്തതാരാണ്?
അബൂബക്ര്‍ സിദ്ധീഖ്(റ)

16.ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്കുമീതേ പുള്ളി നല്‍കിയതാര്?
നസ്‌റ് ബ്‌നു ആസിം

17.അശ്ശിഫാആനി(രണ്ട് ശമന ഔഷധങ്ങള്‍) ഏതൊക്കെ?
തേന്, ഖുര്‍ആന്‍

18.ഖുര്‍ആന്‍ ദി ലിവിങ് ട്രൂത്ത് എന്നത് ഒരു മലയാളി പണ്ഡിതന്‍ രചിച്ച സമ്പൂര്‍ണ്ണ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയാണ്. ആരാണ് രചയിതാവ്?
ബശീര്‍ മുഹ്‌യദ്ദീന്‍

19.ഖുര്‍ആന്‍ എന്ന പദം കൂടുതല്‍ ഉപയോഗിച്ച സൂറത്ത്?
ഇസ്‌റാഅ് സൂറത്ത്

20.ഖുര്‍ആന്‍ എന്ന പദം പരിശുദ്ധ ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
71 തവണ.

21.ഖുര്‍ആനില്‍ ഏറ്റവും കുറവായി ഉപയോഗിച്ച അക്ഷരം?
സാഅ്

22.ഖുര്‍ആനിലെ ആകെ ഹിസ്ബുകള്‍?
60

23.ഖുര്‍ആനില്‍ ഒരാളുടെ കുന്‍യത് മാത്രമേ ഉള്ളൂ. ആരാണത്?
അബൂലഹബ്

24. ഖുര്‍ആനില്‍ രണ്ട് തവണ മാത്രം പേര് പരാമര്‍ശക്കപ്പെട്ട പ്രവാചകന്‍?
ഇല്‍യാസ് നബി (അ)

25. ഖുര്‍ആനില്‍ പറഞ്ഞ ഫിര്‍ഔനിന്റെ ഭാര്യ?
ആസിയ ബിന്‍ത് മുസാഹിം

Categories: CIRCULAR, Downloads, Forms, News

About Author