പരിസ്ഥിതിബോധവല്‍കരണ സൈബര്‍ സംഗമം നാളെ ജില്ലാകേന്ദ്രങ്ങളില്‍

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി പ്രചാരണ വാരത്തിന്റെ ഭാഗമായി സൈബര്‍വിങ് സംസ്ഥാന സമിതി ജൂണ്‍ 5ന് മൂന്നുമണിക്ക് സംസ്ഥാനത്തിനകത്തും പുറത്തുമായി പരിസ്ഥിതിബോധവല്‍ക്കരണ സൈബര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. നവ മാധ്യമങ്ങള്‍ വഴി സംഘടിപ്പിക്കുന്ന പ്രചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനാ അഭ്യുദയകാംക്ഷികളും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഗമിക്കും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ കര്‍ണ്ണാടകയിലേ മംഗലാപുരത്തും മീറ്റുകള്‍ സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങളില്‍ പ്രൊഫ. ശോഭീന്ദ്രന്‍, എന്‍. എ നെല്ലിക്കുന്ന്, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഉബൈദുല്ല എം. എല്‍. എ, മമ്മൂട്ടി മാസ്റ്റര്‍ തരുവണ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. പരിസ്ഥിതി ബോധവല്‍ക്കരണ പ്രതിജ്ഞ, മരത്തൈ വിതരണം, ബോധവല്‍കരണ പ്രസംഗം, ചര്‍ച്ച തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ചേര്‍ന്ന യോഗത്തില്‍സംസ്ഥാന ചെയര്‍മാന്‍ റിയാസ്‌ഫൈസി പാപ്ലശേരി അദ്ധ്യക്ഷത വഹിച്ചു. ഹസീബ് പുറക്കാട്, ബാസിത് വയനാട്, പി. എച്ച്അസ്ഹരി ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍മുബാറക്ക് എടവണ്ണപ്പാറ സ്വാഗതവും കരീം മൂടാടി നന്ദിയും പറഞ്ഞു.