എസ്.കെ.എസ്.എസ്.എഫ് റമളാന്‍ കാമ്പയിന്‍ ഇന്ന് തുടങ്ങും (5-6-2016)

കോഴിക്കോട്:  വ്രത വിശുദ്ധിയുടെ നാളുകളെ വൈജ്ഞാനിക കൈമാറ്റങ്ങളുടെയും ആത്മ സംസ്‌കരണത്തിന്റെയും ദിനരാത്രങ്ങളാക്കി മാറ്റുന്ന SKSSF റമളാന്‍ കാമ്പയിന് ഇന്ന് (ഞായര്‍) തുടക്കമാവും. സഹനം, സമരം, സമര്‍പ്പണം എന്ന സന്ദേശവുമായി ആരംഭിക്കുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അരീക്കാട് മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും.