എസ് കെ എസ് എസ് എഫ് പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന് ഉജ്വല തുടക്കം

മലപ്പുറം: പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍് എസ് കെ എസ് എസ് എഫ് സംസ്ഥാന തല പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ഔഷധ സസ്യങ്ങളാല്‍ നിബിഡമായ ഇടതൂര്‍ വൃക്ഷങ്ങള്‍ക്കിടയിലെ മങ്ങിയ പ്രകാശത്തില്‍ മലപ്പുറം ച’ിപ്പറമ്പ് ലൈഫ് ലൈന്‍ ഔഷധോദ്യാനത്തില്‍ നട വ്യത്യസ്തമായ പരിപാടിയുടെ ഉദ്ഘാടനം ടി എ അഹമ്മദ് കബീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വിദ്യഭ്യാസ മുറ്റേത്തിന്റേയും സാമ്പത്തിക സുസ്ഥിരതയുടേയും പുതിയ ലോകത്ത് എത്തിയപ്പൊള്‍ പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ കടമ വിസ്മരിച്ചതാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നല്‍കു സുചനയെ് അദ്ദേഹം അഭിപ്രായപ്പെ’ു. മണ്ണും മനുഷ്യനും ഒരു പോലെ ആഗ്രഹിക്കു ചരിത്ര ദൗത്യം ഏറ്റെടുത്ത എസ് കെ എസ് എസ് എഫിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തങ്ങള്‍ അഭിനന്ദനീയമാണും അദ്ദേഹം അഭിപ്രായപ്പെ’ു. പി എം റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്ര’റിയേറ്റ് അംഗം അഹ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി. ലൈഫ് ലൈന്‍ ഡയറക്ടര്‍ തോരപ്പ മുസ്തഫ ഔഷധ സസ്യതൈകളുടെ വിതരണോദ്ഘാടനം മഹല്ല് പ്രസിഡന്റ് എം ടി കു’ി ഹസന്‍ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചെമ്പകശ്ശേരി ഉമ്മര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജഅ്ഫര്‍ ഫൈസി പഴമള്ളുര്‍, ഉസ്മാന്‍ ഫൈസി അരിപ്ര, പി കെ ശഫീഖ് അലി, എം ടി ജഅ്ഫര്‍, സിദ്ദീഖലി സി പി, ബഹാവുദ്ദിന്‍ ചാപ്പനങ്ങാടി സംസാര്‍ച്ചു. ജനറല്‍ സെക്ര’റി സത്താര്‍ പന്തലൂര്‍ സ്വാഗതവും കവീനര്‍ ആശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു. പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ വനം വകുപ്പുമായി സഹകരിച്ച് വൃക്ഷതൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി പഠന സംഗമം, ഔഷധ സസ്യ പഠനം, സൈബര്‍ വിംഗിന്റെ ജില്ലാതല പരിസ്ഥിതി സംഗമം തുടങ്ങിയവ നടക്കും.

ഫോ’ോ അടിക്കുറിപ്പ്:
എസ് കെ എസ് എസ് എഫ് പരിസ്ഥിതി സംരക്ഷണ വാരാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ച’ിപ്പറമ്പിലെ ലൈഫ് ലൈനില്‍ ടി എ അഹ്മദ് കബിര്‍ എം എല്‍ എ നിര്‍വ്വഹിക്കുു.