തജ്‌രിബ ദഅ്‌വാ ഫീല്‍ഡ്‌വര്‍ക്ക് ജൂണ്‍ 1 മുതല്‍ 4 വരെ

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തജ്‌രിബ ദഅ്‌വാ ഫീല്‍ഡ്‌വര്‍ക്ക് ജൂണ്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നടക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ സ്ഥാപനങ്ങളില്‍ നിന്നും ആദ്യം അപേക്ഷിക്കുന്ന മൂന്നുപേരടങ്ങുന്ന 25 ടീമുകള്‍ക്കാണ് അവസരം.ബന്ധപ്പെടുക: 9400449981