ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം:  കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം:
കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍
കൗമാരങ്ങള്‍ക്ക് ലക്ഷ്യബോധം പകര്‍ന്ന് ന്യൂജെന്‍മീറ്റ് സമാപിച്ചു

ദേശമംഗലം:എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി രണ്ടുദിനങ്ങളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച ന്യൂജെന്‍ മീറ്റ് യുവ – കൗമാരങ്ങള്‍ക്ക് ധര്‍മ്മനിഷ്ടയിലധിഷ്ടിതമായ ജീവിത രീതി കെട്ടിപ്പടുക്കുന്നതിനും ജീവിതത്തിലെ സ്വപ്‌നങ്ങളെ സാക്ഷാല്‍കരിക്കുന്നതിനുമുള്ള പ്രായോഗികരീതികള്‍ സ്വായത്തമാക്കുന്നതിനുമുള്ള വേദിയായി മാറി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ് ലിയാര്‍ മീറ്റിന്റെ സമാപന സെഷന്‍ ഉല്‍ഘാടനം ചെയ്തു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാവസരങ്ങള്‍ സൃഷ്ടിക്കുകയും യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നതോടൊപ്പം അവരെ സദാചാരമാര്‍ഗത്തില്‍ നിലനിര്‍ത്തുന്നതിലും ഭരണകൂടങ്ങള്‍ക്ക് പങ്കുണ്ട്. അക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ മികച്ച മാതൃകകളാകുമ്പോഴാണ് കൗമാരങ്ങളെ ആ മാര്‍ഗത്തില്‍ സഞ്ചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു. എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പിടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയര്‍ സംസാരിച്ചു. മേഖലകളിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ യൂണിറ്റുകളെ കോട്ടുമല ടിഎം ബാപ്പു മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ ട്രോഫി വിതരണം ചെയ്തു.
കാലത്ത് നടന്നസുപ്രഭാതം സെഷനില്‍ ശിയാസ് അലി വാഫി ഉല്‍ബോധനം നടത്തി.മോട്ടിവേഷന്‍ ആന്റ് ഗോള്‍സെറ്റിംഗ് സെഷനില്‍ നിസാം അഹ്മദ് ക്ലാസെടുത്തു. എസ് കെ എസ് എസ് എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ട്രഷറര്‍ പി വി സൊയ്‌നുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. വിഖായ ചെയര്‍മാന്‍ ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും സൈബര്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു.
ഡെയര്‍ ടു ആസ്‌ക് സെഷനില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലവും വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ഖത്തര്‍ ഇസ് ലാമിക് സെന്റര്‍ ട്രഷറര്‍ അബൂബക്കര്‍ സിദ്ദീഖ് മുഖ്യാതിഥിയായി.
13 മുതല്‍ 22 വയസ്സ് വരെ പ്രായമുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുത്തത്.
വെള്ളിയാഴ്ചഉച്ചക്ക് 2 മണിക്ക് ദേശമംഗലം മഹല്ല് ഖത്തീബ് ഹംസ ലത്തീഫിയുടെ നേതൃത്വത്തില്‍ നടന്ന പല്ലൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ മഖാം സിയാറത്തോടെയാണ് മീറ്റ് ആരംഭിച്ചത്.എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എസ് മമ്മി സാഹിബ് പതാക ഉയര്‍ത്തി.
വൈകിട്ട് 4 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗവുംസമസ്ത ജില്ലാ ജനറല്‍സെക്രട്ടറിയുമായ എംഎം മുഹ്‌യിദ്ദീന്‍ മൗലവി മീറ്റ് ഉല്‍ഘാടനംചെയ്തു.എംപി കുഞ്ഞിക്കോയ തങ്ങള്‍, ത്രീസ്റ്റാര്‍കുഞ്ഞുമുഹമ്മദ് ഹാജി, ശിയാസ് സുല്‍ത്താന്‍, മുസ്ഥഫ അന്‍സാര്‍, എസ് കെ എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറിഷെഹീര്‍ ദേശമംഗലം,ട്രഷറര്‍ മഹറൂഫ് വാഫി, വര്‍ക്കിങ്ങ് സെക്രട്ടറിഅഡ്വക്കേറ്റ് ഹാഫിള് അബൂബക്കര്‍ സിദ്ദീഖ്, എസ് കെ എസ് ബി വി ജില്ലാ സെക്രട്ടറി ഫായിസ് പാലപ്പിള്ളി, പ്രസിഡന്റ്അല്‍ത്താഹ്തുടങ്ങിയവര്‍ സംസാരിച്ചു.
ഐസ് ബ്രൈക്ക് സെഷനില്‍ സ്റ്റെപ്പ് കോഡിനേറ്റര്‍ റഷീദ് കൊടിയൂറ ക്ലാസെടുത്തു. 6 30 ന് നടന്ന സ്‌ട്രൈറ്റ് പാത്ത് സെഷന്‍ മലബാര്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ കെ എസ് ഹംസ ഉല്‍ഘാടനം ചെയ്തു. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ ക്ലാസെടുത്തു. അബൂഹാജി ആറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു.രാത്രി 9 മണിക്ക് നടന്ന മജ്‌ലിസുന്നൂറിന് ബാദുഷ അന്‍വരി, സത്താര്‍ ദാരിമി, ഷൂകൂര്‍ ദാരിമി,അബ്ദുസ്സലാം ദേശമംഗലം,ഹബീബ് വരവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൗണ്‍സില്‍ മീറ്റ് എസ് കെ എസ് എസ് എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു.

Categories: Thissur

About Author