എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ്തൊടുപുഴയില്‍

കോട്ടയം: എസ് കെ എസ് എസ് എഫിന്റെ വിദ്യഭ്യാസ പ്രബോധനപദ്ധതികള്‍ നടാപ്പിലാക്കുന്നതിന്റെ ഭാഗമായിസൗത്ത് കേരളഡെലിഗേറ്റ്‌സ് മീറ്റ്ഓഗസ്റ്റ് 11,12 തിയ്യതികളില്‍ തൊടുപുഴയില്‍നടത്താന്‍ കോട്ടയംപി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസില്‍ ചെര്‍ന്ന ദക്ഷക്ഷിണ മേഖല പ്രവര്‍ത്തക സമിതി യോഗംതീരുമാനിച്ചു. സംഘടനയുടെ ഉപവിഭാങ്ങളായ ട്രെന്റ്, ഇബാദ്, കാമ്പസ് വിംഗ്, ത്വലബ വിംഗ്, ഇസ്തിഖാമ, വിഖായ എന്നിവയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക പദ്ധതികള്‍ക്ക്യോഗം അന്തിമ രൂപം നല്‍കി. പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ തല കോ- ഓര്‍ഡിനേറ്റര്‍മാരായി അഡ്വ.ഹസീം മുഹമ്മദ്, (തിരുവനന്തപുരം), എം എ നവാബ് (ആലപ്പുഴ), റാഫി റഹ്മാനി (കൊല്ലം), അബ്ദുറഹിമാന്‍ സഅദി (ഇടുക്കി), ലിയാസ് പി എ (കോട്ടയം), ബിജു മുസ്തഫ (പത്തനംതിട്ട), അബ്ദുള്ള ഇസ്‌ലാമിയ്യ (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് അബ്ദുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം വാഫി വള്ളിക്കാപറമ്പ്, ഷാനവാസ് കണിയാപുരം, അബ്ദുള്ള കുണ്ടറ, പി എപരീത് കുഞ്ഞ്, നവാസ് എച്ച് പാനൂര്‍,നൗഫല്‍ കുട്ടമശ്ശേരി, അഡ്വ.ഹസീം മുഹമ്മദ്, അബ്ദുറഹിമാന്‍ സഅദി, സലീം ചടയമങ്ങലം, മുഹമ്മദ് റാഫി റഹ്മാനി, മവാഹിബ് ആലപ്പുഴ, എ എം നവാബ് ആലപ്പുഴ, അനീസ് കെ, ഉവൈസ് ഹുദവി, ലിയാസ് പി എ,നവാസ് എസ്, മുഹമ്മദ് റാഷിദ്, അംജദ് സി, അബ്ദുല്‍ ജലീല്‍ പി, അന്‍സര്‍ എം എച്ച്, മുഹമ്മദ് ജുറൈജ്, മുഹമ്മദ് ഹാഷിഖ് അലി, അഷ്‌റഫ്, ബാവു ചാലിയില്‍, ഷാജുദ്ദീന്‍ ചിറക്കല്‍, അന്‍വര്‍ കെ, ബാദുഷ കൊല്ലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റശിദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും മാഹിന്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.