ന്യൂജെന്‍ മീറ്റ് മെയ് 6 7 ന്‌ദേശമംഗലത്ത്

ന്യൂജെന്‍ മീറ്റ് മെയ് 6 7 ന്‌ദേശമംഗലത്ത്

എസ് കെ എസ് എസ് എഫ് ജില്ലാ ന്യൂജെന്‍ മീറ്റ് മെയ് 6 7 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുക. ധര്‍മ്മബോധമുള്ള പുതിയ നേതൃനിരയെ സൃഷ്ടിക്കുകയാണ് മീറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
ജീവിതസാഹചര്യങ്ങളിലെ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കൗമാരക്കാരില്‍ അധാര്‍മ്മിക പ്രവണതകളും കുറ്റകൃത്യ മനോഭാവവും വളരാന്‍ ഇടയാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലുണ്ടായ പൂരോഗതികള്‍ നന്മയുടെ വഴിയില്‍ വിനിയോഗിക്കപ്പെടുന്നുമില്ല. പുതുതലമുറക്ക് ലഭ്യമായ അവസരങ്ങളും ജ്ഞാനസമ്പാദന മാര്‍ഗങ്ങളും അവരുടെ സര്‍വ്വോന്മുഗമായ പുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തത് മൂലം രാഷ്ട പുരോഗതിക്കും സമൂഹനന്മക്കും ഉപകരിക്കേണ്ട വന്‍മനുഷ്യ സമ്പത്താണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക നേട്ടം മാത്രം ലാക്കാക്കി ചില ഏജന്‍സികള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് എന്ന പേരില്‍ നടത്തുന്ന ചൂഷണങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കിണങ്ങാത്ത കോള്‌സുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുക മൂലം അവരുടെ ഭാവി അവതാളത്തിലാക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് യുവത്വത്തിന്റെ കര്‍മ്മശേഷിയെ നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കാനുംധര്‍മ്മനിഷ്ടയുള്ള തലമുറയെ സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികളുടെ കരിയര്‍ സംബന്ധമായി ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും ലക്ഷ്യമിട്ട് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ന്യൂജെന്‍ മീറ്റ് സംഘടിപ്പിക്കുന്നത്.
മെയ് 6 വെള്ളിയാഴ്ച 4 മണിക്ക് ആരംഭിക്കുന്ന മീറ്റില്‍ ഐസ് ബ്രേക്ക്, സ്‌ട്രൈറ്റ് പാത്ത്, സര്‍ഗ നിലാവ്, നിളാതീരത്ത്, ഡെയര്‍ ടു ആസ്‌ക്, മോട്ടിവേഷന്‍ ആന്റ് കരിയര്‍ പ്ലാനിങ്ങ് തുടങ്ങിയ സെഷനുകളിലായി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, നിസാം അഹ്മദ്, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, റശീദ് കൊടിയൂറ തുടങ്ങിവര്‍ ക്ലാസുകള്‍ നയിക്കും. സമസ്ത സെക്രട്ടറി കോട്ടുമല ടിഎം ബാപ്പു മുസ് ലിയാര്‍ സമാപന സംഗമം ഉല്‍ഘാടനം ചെയ്യും. പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. ന്യൂജെന്‍ മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര് www.skssfthrissur.com   എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത രജിസ്‌ട്രേഷന്‍ ഫോം ഏപ്രില്‍ 30 നു മുമ്പായി thrissurskssf@gmail.com  എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മീറ്റില്‍ പ്രവേശനമുണ്ടായിരിക്കുന്നതല്ല.

Categories: District News

About Author