തസവ്വുഫ്: വാദവും പ്രതിവാദവും എസ്.കെ.എസ്.എസ്.എഫ് സെമിനാര്‍ 28 ന് മലപ്പുറത്ത്

മലപ്പുറം: മുസ്‌ലിം ലോകം പ്രാമാണികമായി അംഗീകരിച്ച് വരുന്ന സൂഫി ചിന്താധാരയെ രാഷട്രീമായി ദുരുപയോഗം ചെയ്തും മതത്തിനന്യമായി ചിത്രീകരിച്ചും വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളുടെ പാശ്ചാത്തലത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 28 ന് വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗണ്‍ ഹാളില്‍ സെമിനാര്‍ നടത്തും. ‘തസവ്വുഫ്: വാദവും പ്രതിവാദവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളെ അധികരിച്ച് വിഷയാവതരണം നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജിദ്ധ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ലാ ഖാസിമി മുത്തേടം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.കെ.സലാം, ഓണംപിള്ളി മുഹമ്മദ് ഫൈസി, സ്വാലിഹ് പുതുപൊന്നാനി തുടങ്ങിയവര്‍ സംബന്ധിക്കും.