എസ് കെ എസ് എസ് എഫ് ദക്ഷിണ മേഖലാ നേതൃപരിശീലന ക്യാമ്പ് കോട്ടയത്ത്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ദക്ഷിണ മേഖലാ നേതൃ പരിശീലന ക്യാമ്പ് മെയ് രണ്ടിന്കോട്ടയംപി ഡബ്ലിയൂ ഡി റസ്റ്റ് ഹൗസില്‍ നടക്കും .എറണാംകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ സംബന്ധിക്കുക. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, സയ്യിദ് അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, റശീദ് ഫൈസി വെള്ളായിക്കോട്, കെ എന്‍ എസ് മൗലവി, അബ്ദുല്‍ ഹകീം വാഫി, നവാസ് പാനൂര്‍,നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംബന്ധിക്കും.